Skip to main content
തിരുവനന്തപുരം

സോളാര്‍ വിവാദം മന്ത്രി സഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ഭരണം മെച്ചപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഭരണം ലീഗിന്റെ അവസാന മാര്‍ഗമല്ല. ഭരണം നേരെയാവണമെങ്കില്‍ ശൈലി മാറ്റേണ്ടതുണ്ട്. ഇത് ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

മികച്ച മന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ലീഗിന്റെ പിന്തുണയുണ്ടെന്നും യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കാനോ ഭരണത്തില്‍ നിന്നും ഇറങ്ങാനോ ലീഗ് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണികള്‍ അച്ചടക്കം പാലിക്കേണ്ടതുണ്ട്‌. അതേ സമയം വിവാദങ്ങള്‍ക്ക്‌ പിന്നാലെ പോകുമ്പോള്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.