Skip to main content
കോഴിക്കോട്

മുന്‍മന്ത്രിയും ദേശീയവാദി കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവുമായ എ.സി. ഷണ്മുഖദാസ് അന്തരിച്ചു. കാന്‍സര്‍ ബാധിതനായ അദ്ദേഹത്തെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന്‍ വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.15-ഓടെ മരണം സംഭവിക്കുകയായിരുന്നു. 74 വയസ്സായിരുന്നു.

 

എന്‍.സി.പി ദേശീയ പ്രവര്‍ത്തക സമിതി അംഗമായ ഷണ്മുഖദാസ് കേരള നിയമസഭയിലേക്ക് ഏഴുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എല്ലാതവണയും കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തെയാണ്‌ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 1980, 1987, 1996 വര്‍ഷങ്ങളില്‍ അധികാരത്തില്‍ വന്ന ഇ.കെ നായനാര്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു.  

 

കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഷണ്മുഖദാസ് 1980-ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിട്ടവരില്‍ ഒരാളായിരുന്നു. ആന്റണി കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയെങ്കിലും ഷണ്മുഖദാസ് ഇടതുമുന്നണിയില്‍ തുടരുകയായിരുന്നു. കോണ്‍ഗ്രസ് (എസ്) വിട്ട ശേഷമാണ് അദ്ദേഹം എന്‍.സി.പിയില്‍ എത്തിയത്.

 

സംസ്കാരം മാവൂര്‍ റോഡിലുള്ള പൊതുശ്മശാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്.