Skip to main content

കയര്‍ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ കയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട സംഘടനകളുടെ നാമനിര്‍ദ്ദേശത്തിലൂടെ ശേഖരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുളള കയര്‍ സര്‍ക്കിള്‍ ഓഫീസിലും കയര്‍ പ്രോജക്ട് ഓഫീസിലും കയര്‍ വികസന ഡയറക്ടറേറ്റിലും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.

 

കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 58 കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണത്തിന് 597.21 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. സ്റ്റേറ്റ് ലവല്‍ സ്‌കീം സാങ്ഷനിങ് കമ്മിറ്റിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

 
സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകരെ വേണം

കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ നടത്തിവരുന്ന വിവിധ കോഴ്‌സുകള്‍ക്ക് ക്ലാസെടുക്കാന്‍ അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പത്തുവര്‍ഷത്തെ അധ്യാപന പരിചയവുമാണ് കുറഞ്ഞ യോഗ്യതകള്‍. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം- 3 വിലാസത്തില്‍ ബയോഡേറ്റയും പഠിപ്പിക്കാന്‍ താത്പര്യമുള്ള വിഷയവും കാണിച്ച് അപേക്ഷ നല്‍കണം

 
ഹയര്‍ സെക്കണ്ടറി: അപേക്ഷ തീയതി നീട്ടി

സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍സെക്കണ്ടറി കോഴ്‌സുകളും അധിക ബാച്ചുകളും അനുവദിക്കുന്നതിനു അപേക്ഷിക്കേണ്ട തീയതി ജൂണ്‍ 28 വരെ ദീര്‍ഘിപ്പിച്ചുത്തരവായി.

 

സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് ഫണ്ട്

കുഴല്‍ കിണറുകളില്‍ സ്ഥാപിക്കുന്നതിനുളള മോട്ടോര്‍ പമ്പ് സെറ്റുകള്‍ വാങ്ങുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി എം.എല്‍.എ മാര്‍ക്കുളള സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് ഫണ്ട് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായി. പൊതുജനങ്ങള്‍ക്ക് കുടിവെളളം ലഭ്യമാക്കുന്നതിനായി നിര്‍മ്മിക്കുന്ന ഇത്തരം കിണറുകളുടെ അറ്റകുറ്റപ്പണികള്‍, വൈദ്യുതി, മോട്ടോര്‍ പമ്പു സെറ്റുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മുതലായവ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കണമെന്ന വ്യവസ്ഥയോടെയാണ് ധന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത്.

 

ഇ-ഡിസ്ട്രിക്ട്: സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വില്ലേജോഫീസില്‍ സമീപിക്കാം

ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പില്‍ നിന്നും 23 ഇങ്ങളിലായി 26,98,436 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ സെര്‍വറിലുണ്ടായ ചില പ്രശ്ങ്ങള്‍ കാരണം കുറവ് സംഭവിച്ചു. പൊതുജങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നേരിട്ട്ട് വില്ലേജ് ഓഫീസുകളേയും സമീപിക്കാവുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.

 

എല്ലാ കോളേജുകളിലും ലഹരിവിരുദ്ധക്ളബ്ബുകള്.

സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ഈ വര്‍ഷം തന്നെ ലഹരിവിരുദ്ധ ക്ളബ്ബുകള്‍ രൂപീകരിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. എക്സൈസ് വകുപ്പ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയതിനുശേഷം ലഹരിയുടെ ഉപയോഗത്തില്‍ കുറവുണ്ടായതായി മന്ത്രി പറഞ്ഞു. ഇതൊരു നല്ല സൂചനയാണ്. സ്റുഡന്‍സ് പോലീസ് കേഡറ്റ്, കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാം. ലഹരിയുടെ ഉപയോഗത്തില്‍ കുറവു വന്നതോടെ കഴിഞ്ഞ വര്‍ഷം നികുതിയിനത്തില്‍ അറുനൂറ് കോടിയുടെ കുറവുണ്ടായി. എന്നാല്‍ എക്സൈസ് വകുപ്പിനെ വരുമാന സ്രോതസ്സായി കാണുന്ന നയമല്ല സര്‍ക്കാരിന്റേതെന്ന് മന്ത്രി വ്യക്തമാക്കി.