Skip to main content

കോഴിക്കോട്: സ്കൂള്‍ പ്രവേശനോല്‍സവത്തിനെത്തിയ വിദ്യാഭാസ മന്ത്രി പി.കെ അബ്ദു റബ്ബിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. മീഞ്ചന്ത വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയ പ്രതിഷേധക്കാര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.

 

സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഈ നടപടി. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഏകദേശം 15ഓളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.