Skip to main content

ആലപ്പുഴ: ഡിവൈഎഫ്ഐ 12-മത് സംസ്ഥാന സമ്മേളനം ആലപ്പുഴ ടൌണ്‍ ഹാളില്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വരെ നീളുന്ന സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നായി 683 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.  ആദ്യമായാണ് ആലപ്പുഴയില്‍ ഡിവൈഎഫ്ഐ സമ്മേളനം നടക്കുന്നത്.

 

സമ്മേളനത്തോടനുബന്ധിച്ച് ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തി’ എന്ന വിഷയത്തില്‍ ചൊവ്വാഴ്ച വൈകീട്ട് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍, ജനതാദള്‍(എസ്) നേതാവ് മാത്യു ടി. തോമസ്‌ എന്നിവര്‍ പങ്കെടുക്കും.

 

വ്യാഴാഴ്ച ലക്ഷം പേര്‍ പങ്കെടുക്കുന്ന യുവജന റാലിയോടെയാണ് സമ്മേളനം സമാപിക്കുക. പൊതു സമ്മേളനവും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, എം. ബി രാജേഷ് എം. പി, ഡി വൈ എഫ് ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭയ് മുഖര്‍ജി തുടങ്ങിയവര്‍ പങ്കെടുക്കും.