ന്യൂഡല്‍ഹി: ഐ.പി.എല്ലിനിടെ വാതുവെപ്പുകാരുമായി ബന്ധപ്പെട്ട് ഒത്തുകളി നടത്തിയതിന് രാജസ്താന്‍ റോയല്‍സിന്റെ മലയാളി താരം എസ്. ശ്രീശാന്ത് അറസ്റ്റില്‍. ടീമംഗങ്ങളായ അങ്കിത് ചവാന്, അജിത് ചാന്ദ്ലിയ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി മുംബൈയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇടനിലക്കാരായ ഏഴുപേരും പിടിയിലായിട്ടുണ്ട്. ദല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്ലാണ് അറസ്റ്റ് നടത്തിയത്. ഇവരില്‍ നിന്ന് ഒട്ടേറെ സിം കാര്‍ഡുകളും രൂപയും പോലീസ് പിടിച്ചു. മൊഹാലിയിലും മുംബൈയിലും നടന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ഒത്തുകളി നടന്നതായാണ് പ്രാഥമിക സൂചന. കൂടുതല്‍ കളിക്കാര്‍ക്ക് വാതുവെപ്പുമായി ബന്ധമുള്ളതായും സൂചനയുണ്ട്.