Skip to main content
Update 16/04/2013

ചൊവാഴ്ച പവന് ആയിരും രൂപ കുറഞ്ഞ് 19,800 ആയി. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴത്തെ വില.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,475 രൂപയിലെത്തി.

കൊച്ചി: സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ ഇടിഞ്ഞതോടെ വില 20,800 ആയി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2,600 രൂപയാണ്.

 

ഇതോടെ നാല് ദിവസത്തിനുള്ളില്‍ പവന് 1,240 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 22,040 രൂപയായിരുന്നു പവന്‍വില. വില ഇനിയും കുറയുമെന്നാണ് സൂചന.

 

അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയില്‍ കാണുന്നത്. സാമ്പത്തിക പ്രതിസന്ധി അയഞ്ഞ് യു.എസ്സ്. ഡോളര്‍ ശക്തമാകുന്നതോടെ കരുതല്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തില്‍നിന്ന് നിക്ഷേപകര്‍ പിന്മാറുകയാണ്.