Skip to main content
തിരുവനന്തപുരം

 

തുടര്‍ച്ചയായി അഞ്ചു ദിവസം നിയമസഭയില്‍ ഹാജരാകാതിരുന്ന എം.എ ബേബി ഇന്ന്‍ (തിങ്കളാഴ്ച) നിയമസഭയിലത്തെി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ബേബി സഭയിലെത്തിയത്. ഇന്ന് രാവിലെ 8.30-ഓടെ ആരംഭിച്ച സമ്മേളനത്തിന്റെ തുടക്കത്തില്‍ ബേബി നിയമസഭയില്‍ എത്തിയിരുന്നില്ല. ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്ന്ന് ചോദ്യോത്തര വേള ആദ്യ പകുതി പിന്നിട്ട് 9.10-ഓടെ ബേബി നിയമസഭയിലെത്തി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങള്‍ കൈയടിയോടെ ബേബിയെ സ്വാഗതം ചെയ്തു.

 

ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭാംഗത്വം രാജി വെക്കാന്‍ ബേബി തയാറായിരുന്നു. എന്നാല്‍ പാര്‍ട്ടി രാജിക്ക് അനുമതി നല്കിയില്ല. ബേബിയുടെ ആവശ്യം സംസ്ഥാന നേതൃത്വം ചര്ച്ച ചെയ്ത് തീരുമാനത്തിലെത്തട്ടെ എന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. രാജി വിഷയത്തില്‍ തീരുമാനമുണ്ടാകും വരെ നിയമസഭയില്‍ ഹാജരാകില്ലെന്ന നിലപാടിലായിരുന്നു ബേബി. എന്നാല്‍ ബേബിയുടെ അസാന്നിധ്യം വാര്ത്ത യായതിനെ തുടര്ന്ന് നിയമസഭയില്‍ എത്തണമെന്ന് പാര്‍ട്ടി നേതൃത്വം ബേബിക്ക് കര്ശനനിര്ദ്ദേശം നല്കുകയായിരുന്നു. വരുന്ന 21,22 തീയ്യതികളില്‍ ചേരുന്ന പാര്ട്ടി സംസ്ഥാന കമ്മിറ്റി ബേബിയുടെ രാജി വിഷയം ചര്ച്ച ചെയ്ത് തീരുമാനമെടുക്കും.