Skip to main content
ന്യൂഡല്‍ഹി

narendra modiബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുമായി ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ കൂടിക്കാഴ്ച നടത്തും. 2002-ല്‍ നടന്ന ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ യു.എസ് മോഡിക്ക് വിസ വിലക്കിയിരിക്കുകയാണ്.

 

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മോഡിയുമായി ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് യു.എസ് കാര്യത്തില്‍ തീരുമാനം മാറ്റുന്നത്. ഇന്ത്യ-യു.എസ് ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നാണ് യു.എസ് വൃത്തങ്ങള്‍ അറിയിച്ചത്. 

 

ഗുജറാത്ത് കലാപത്തിന്റെ പേരിലാണ് യു.എസ് സന്ദര്‍ശന വിസ നിഷേധിച്ചത്.എന്നാല്‍ ഇന്ത്യ പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന ഈ കൂടിക്കാഴ്ച മോഡിക്ക് തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാവും. കൂടിക്കാഴ്ച ഈ മാസമുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തിയതി തീരുമാനിച്ചിട്ടില്ല.