Skip to main content
തിരുവനന്തപുരം

kims hospitalകേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദയുടെ ആരോഗ്യനില തൃപ്തികരമായിരുന്നെന്ന് അവരെ ചികിത്സിച്ച കിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഈ മാസം 12-നാണ് സുനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14-ന് മടങ്ങുകയും ചെയ്തുവെന്ന് ആശുപത്രി വൈസ് ചെയർമാൻ ഡോ.വിജയരാഘവൻ പറഞ്ഞു. 

 

ആശുപത്രിയിൽ വരുമ്പോൾ സുനന്ദയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു. പരിശോധനയിൽ മാരകമായ അസുഖങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. പരിശോധനയിൽ മദ്ധ്യവയസ്കയായ സ്ത്രീക്കുണ്ടാകുന്ന അസുഖങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ‌ഡോക്ടർമാർ പറഞ്ഞു.

 

ഇരുപതാം തീയതി വിശദമായ പരിശോധനയ്ക്കായി വരാൻ പറഞ്ഞിരുന്നു. എന്നാൽ അതിനർത്ഥം മാരകരോഗം ഉണ്ടായിരുന്നു എന്നല്ല. ചികിത്സ തേടിയപ്പോൾ കൊടുത്ത മരുന്നുകൾ എത്രത്തോളം ഫലിച്ചു എന്നത് കൂടി പരിശോധിക്കാനും ആവശ്യമെങ്കിൽ മരുന്നുകൾ മാറ്റി നൽകുന്നതിനും വേണ്ടിയാണ് വീണ്ടും വരാൻ പറഞ്ഞതെന്നും ഡോക്ടർമാർ വെളിപ്പെടുത്തി. സ്വകാര്യത മാനിച്ച് രോഗിയുടെ അസുഖത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.