Skip to main content

ശ്രീനഗര്‍: ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ഹൌസ്ബോട്ടില്‍ താമസിക്കുകയായിരുന്ന ബ്രിട്ടിഷ് യുവതിയെ ശനിയാഴ്ച രാവിലെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബോട്ടില്‍ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഡച്ച്‌ സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.

 

സംഭവത്തിനു പിന്നാലെ പാസ്പോര്‍ട്ട് മാത്രമെടുത്ത് സ്ഥലം വിട്ടതാണ് ഡച്ച്‌ സ്വദേശിയെ സംശയിക്കാന്‍ കാരണം. ശ്രീനഗറിന് 100 കിലോമീറ്റര്‍ തെക്കുമാറിയാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.

 

ഇരുപത്തി മൂന്നുകാരിയായ യുവതി രണ്ടു മാസമായി ഹൌസ്ബോട്ടിലാണ് താമസം. രണ്ടു ദിവസം മുന്‍പാണ് ഡച്ച്‌ സ്വദേശി ബോട്ടില്‍ മുറിയെടുത്തത്.