Skip to main content
Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ അര്‍ധരാത്രിയോടെ നടത്തിയ പരിശോധനയില്‍ ആറു മൊബൈല്‍ ഫോണുകളും രണ്ട് സിം കാർഡുകളും മെമ്മറി കാര്‍ഡുകളും പത്ത് ബാറ്ററികളും കണ്ടെടുത്തു.വിചാരണ തടവുകാർ കഴിയുന്ന അഞ്ചാം ബ്ലോക്കിലാണ് തെരച്ചില്‍ നടത്തിയത്

 

ജയില്‍ സൂപ്രണ്ട് ദേവദാസന്റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് തിരച്ചില്‍ നടത്തിയത്.കഴിഞ്ഞ മാസം കോഴിക്കോട് ജില്ല ജയിലില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു.ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ച വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തത്സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.