ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദുർഗന്ധം നിമിത്തം ചെകുത്താൻ പോലും ഛർദ്ദിച്ചു പോകുന്ന അവസ്ഥയാണ്. വിനോദ സഞ്ചാരം പിന്നീടാകാം. കുറഞ്ഞ പക്ഷം മൂക്കു പിടിക്കാതെയും ദേഹത്ത് മാലിന്യം വീഴാതെയും നാട്ടുകാർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാരുകളുടെ പ്രാഥമിക കർത്തവ്യമാണ്.