VM Sudheeran

അടച്ചുപൂട്ടിയ ബാറുകൾ തുറക്കേണ്ടെന്ന് നികുതി വകുപ്പിന്റെ റിപ്പോർട്ട്

തുറന്ന് പ്രവർത്തിക്കുന്ന 316 ബാറുകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ വേണമെന്നും കൃത്യമായ ഇടവേളകളിൽ ബാറുകളിൽ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാര്‍ ലൈസന്‍സ്: നിയമപരവും കാര്യക്ഷമവുമായ നിലപാട് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി

മദ്യാസക്‌തി കുറച്ചുകൊണ്ടു വരാതെ മദ്യനിരോധനം സാധ്യമല്ലെന്നും സംസ്‌ഥാനം ഭരിക്കുന്നത്‌ വി.എം. സുധീരനാണെന്ന സംശയം ജനങ്ങള്‍ക്കില്ലെന്നും നിലവിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ ലൈസന്‍സ്: മന്ത്രി കെ. ബാബു വി.എം സുധീരനുമായി ചര്‍ച്ച നടത്തും

പ്രശ്നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചയാകാമെന്ന് സുധീരന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തിങ്കളാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ബാബു സുധീരനെ കാണുന്നത്.

ബാർ ലൈസൻസ്: സുധീരൻ നിലപാട് മാറ്റുന്നു

നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനിന്നതോടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

ബാർ ലൈസൻസ്: അനിശ്ചിതത്വം തുടരുന്നു

നിലവാരമുള്ള ബാറുകള്‍ മാത്രം തുറന്നാല്‍ മതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍റെ അഭിപ്രായത്തെ എതിര്‍ത്ത് കൊണ്ട് നിലവാരമുയര്‍ത്താന്‍ സമയം നല്‍കി താല്‍ക്കാലികമായി തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത്.

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് വി.എം സുധീരന്‍

ഇടുക്കി അടക്കം കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു.. കോണ്‍ഗ്രസിന്‍്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ എന്നിവര്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

അനധികൃത ഖനനം തടയണമെന്ന് സര്‍ക്കാറിന് സുധീരന്റെ കത്ത്

സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനനം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരൻ പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തയച്ചു.

ആന്റണിക്കും സുധീരനുമിടയില്‍ കെ.പി.സി.സി അധ്യക്ഷന്‍

Glint Staff

ആന്റണിയുടെ താത്പര്യങ്ങള്‍ സുധീരന്‍ നിറവേറ്റുമ്പോള്‍ ഉണ്ടാകുന്ന ധര്‍മ്മ സങ്കടങ്ങളാണ് സുധീരന്റെ ചില വാക്കുകളും പ്രവൃത്തികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൂചിപ്പിക്കുന്നത്. എ.കെ.ആന്റണിയും വി.എം സുധീരനും ചേര്‍ന്നല്ല, വി.എം സുധീരന്‍ മാത്രമാണ് കെ.പി.സി.സി അധ്യക്ഷനെന്ന്‍ എത്രയും പെട്ടെന്ന് സുധീരന് തിരിച്ചറിയണം.

സുധീരന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി; സുകുമാരന്‍ നായര്‍ കണ്ടില്ല

പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്തിയില്ല.

അമൃതാനന്ദമയി മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വി.എം സുധീരന്‍

അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദത്തിൽ മഠം നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.

Pages