Vigilance

ബെഹ്‌റയെ മാറ്റി: എന്‍.സി അസ്താന പുതിയ വിജിലന്‍സ് മേധാവി

ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പകരം എന്‍.സി അസ്താനയെ നിയമിച്ചു. ക്രമസമാധാന ചുമതയുള്ള പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക്

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ ഇമ്പേഴ്‌സെമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു പരാതി.

ജേക്കബ് തോമസിന്റെയും സര്‍ക്കാരിന്റെയും നടപടി അഴിമതിയെ വളര്‍ത്തുന്നു

Glint staff

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡി.ജി.പി പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. സര്‍ക്കാരിനെതിരെ  പരസ്യമായി ആരോപണം ഉന്നയിച്ചു എന്നതാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി പറയുന്നത്.

സര്‍ക്കാരിനെതിരെ വിമര്‍ശനം: ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി പറഞ്ഞതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി.

സി.എ.ജി റിപ്പോര്‍ട്ടിനെതിരെ ജേക്കബ് തോമസ്

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് കെട്ടിടനിര്‍മാണത്തിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്

വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് കാണിക്കുന്ന അമിതാധികാരം നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും  കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണ് വന്നതെന്ന്‍ സൂചിപ്പിച്ച കോടതി സര്‍ക്കാരിനെയും ഇത്തരത്തില്‍ ധരിപ്പിച്ചോയെന്ന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ബജറ്റ് നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം വന്നത്.

 

ജേക്കബ് തോമസ്സിലൂടെ സംഭവിച്ചത് അഴിമതിയേക്കാള്‍ വലിയ ദുരന്തം

Glint staff

ജേക്കബ് തോമസ്സിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമായി. ഇതുവരെ ഈ സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നു തന്നെ പറയേണ്ടി വരും. പത്തുമാസം ഒരു സര്‍ക്കാരിനെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്

ജേക്കബ് തോമസ് ഇനി തുടരുന്നത് ദുരന്തത്തിൽ കലാശിക്കും

Glint staff

ഹൈക്കോടതി ഉയർത്തിയ വിമർശനങ്ങളും ചില കേസുകളിലെ തീർപ്പുകളും ജേക്കബ് തോമസ്സിന്റെ തീരുമാനങ്ങളും നടപടികളും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നു. അപ്പോൾ ഐ.എ.എസുകാർ പറയുന്നതാണോ അതോ ജേക്കബ് തോമസ് എടുക്കുന്ന നിലപാടാണോ ശരി എന്നതിന്നു  മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്.

കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയണമെന്ന് ഹൈക്കോടതി

വിജിലൻസ് വകുപ്പിന് ഹൈക്കോടതിയില്‍ നിന്ന്‍ വിമർശനം. പരാതികളുടെ സ്വഭാവം പരിശോധിക്കാൻ വിജിലൻസിനാകുന്നില്ലെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു സംവിധാനമെന്ന് കോടതി.

Pages