വെറും സാങ്കേതികകളില്‍ കിടന്ന് കുരുങ്ങി മാനവികതയും സാമാന്യനീതിയും മനുഷ്യത്വവും സംസ്‌കാരവും വീര്‍പ്പുമുട്ടുമ്പോള്‍ സാങ്കേതികതയുടെ കരട് നീക്കി മാനവിക വ്യാഖ്യാനങ്ങള്‍ നല്‍കി സാമൂഹ്യലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഭരണഘടനയിലൂടെ ലക്ഷ്യമിടുന്ന അവസ്ഥ ഉറപ്പാക്കുന്ന വിധികളാണ് ഉന്നതകോടതികളില്‍ നിന്ന് ജനായത്ത സംവിധാനത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.