United States

യു.എസ് ആണയുദ്ധത്തിന് വഴിയൊരുക്കുന്നതായി ആരോപിച്ച് ഉത്തര കൊറിയ

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഏത് നിമിഷവും ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയാണ് യു.എസ് എന്ന്‍ ഉത്തര കൊറിയ. സൈനിക നടപടിയ്ക്ക് യു.എസ് മുതിരുകയാണെങ്കില്‍ ഏത് രീതിയിലുള്ള യുദ്ധത്തിനോടും പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഉത്തര കൊറിയയുടെ യു.എന്‍ ഉപസ്ഥാനപതി കിം ഇന്‍ ര്യോങ്ങ് പറഞ്ഞു.

 

കാള്‍ വിന്‍സന്‍ ആണവവാഹിനി ആക്രമണ സംഘത്തിന്റെ വിന്യാസവും ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനിക അഭ്യാസങ്ങളും ഉത്തര കൊറിയയെ ആക്രമിക്കാനുള്ള യു.എസിന്റെ നീക്കം ഗൗരവമേറിയ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണെന്ന് ര്യോങ്ങ് നിരീക്ഷിച്ചു.  

 

ഉത്തര കൊറിയയില്‍ വന്‍ സൈനിക റാലി; യു.എസ് സൈനിക നീക്കവും ശക്തം

ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍ സുങ്ങിന്റെ ജന്മദിനത്തില്‍ പ്യോംഗ് യാങ്ങില്‍ വന്‍ സൈനിക പരേഡ്. കിം ഇല്‍ സുങ്ങിന്റെ കൊച്ചുമകനും രാഷ്ട്രത്തലവനുമായ കിം ജോങ്ങ് അന്നിന്റെ സാന്നിധ്യത്തില്‍ നടന്ന പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള സൈനിക സന്നാഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

 

സിറിയയിലെ വ്യോമതാവളത്തിന് നേരെ യു.എസ് ആക്രമണം

സിറിയന്‍ സര്‍ക്കാര്‍ നടത്തിയതായി സംശയിക്കുന്ന രാസായുധ ആക്രമണത്തിന് പിന്നാലെയാണ് ശയരാതിലെ സുപ്രധാന സൈനികകേന്ദ്രത്തിന് നേര്‍ക്ക് അപ്രതീക്ഷിത ആക്രമണം. ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സൈന്യത്തിന് നേരെ യു.എസ് നടത്തുന്ന ആദ്യ ആക്രമണമാണിത്.

ട്രംപിന് തിരിച്ചടി; ആരോഗ്യ ഇന്‍ഷുറന്‍സ് ബില്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പകരം കൊണ്ടുവന്ന ബില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം പിന്‍വലിച്ചു. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പാണ് വോട്ടെടുപ്പിന് മുന്‍പ് ബില്‍ പിന്‍വലിക്കാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും ബില്‍ പാസാക്കാന്‍ ആവശ്യമായ 216 പേരുടെ പിന്തുണ ലഭിച്ചില്ല.

 

യു.എസില്‍ വിദ്വേഷ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

തന്‍റെ രാജ്യത്ത് നിന്ന്‍ പുറത്തുപോകൂ എന്നലറിക്കൊണ്ട് ഒരാള്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നടന്നത് വിദ്വേഷ ആക്രമണമാകാമെന്ന് പോലീസ്.

യു.എസ്: അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന് കര്‍ശന നടപടികളുമായി ട്രംപ് ഭരണകൂടം

അനധികൃതമായി കുടിയേറി താമസിക്കുന്നവരെ കണ്ടെത്തി പുറത്താക്കാന്‍ ലക്ഷ്യമിടുന്ന ഉത്തരവുകള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള 1.1 കോടി പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്‍ രാജിവെച്ചു

യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് ആദ്യ തിരിച്ചടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്‍ രാജിവെച്ചു. സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് റഷ്യയുടെ യു.എസ് സ്ഥാനപതിയുമായി നടത്തിയ സംഭാഷണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നത് വിവാദമായതോടെയാണ് ഫ്ലിന്‍ തിങ്കളാഴ്ച രാത്രി രാജി നല്‍കിയത്.

 

കുടിയേറ്റം നിരോധിച്ച ട്രംപിന്റെ ഉത്തരവ് യു.എസ് അപ്പീല്‍ കോടതിയും തള്ളി

യു.എസിലേക്കുള്ള കുടിയേറ്റത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ച കീഴ്ക്കോടതി ഉത്തരവ് യു.എസ് അപ്പീല്‍ കോടതി ശരിവെച്ചു.

ട്രംപിന്റെ കുടിയേറ്റ നിരോധന ഉത്തരവ് തടഞ്ഞ വിധിക്കെതിരെ യു.എസ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

യു.എസിലേക്കുള്ള കുടിയേറ്റത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ച കോടതി വിധിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് അപ്പീല്‍ നല്‍കും. നിലവില്‍ നിരോധന ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.

 

പത്ത് ആണവ പോര്‍മുനകളുള്ള മിസൈല്‍ ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലിന്റെ പുതിയ രൂപം ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഡിഎഫ്-5സി മിസൈലുകള്‍ കഴിഞ്ഞ മാസമാണ് പരീക്ഷിച്ചതെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ചൈനയ്ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യു.എസിനെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്.

 

Pages