കേരളം നേരിടുന്ന മുഖ്യപ്രശ്‌നം ജനാധിപത്യം നേരിടുന്ന ജീര്‍ണ്ണതയാണ്. നവോത്ഥാനാരംഭത്തിന് മുന്‍പുണ്ടായിരുന്ന ജീര്‍ണ്ണത അങ്ങേയറ്റം നീതി നിഷേധത്തിന്റേതും അസമത്വങ്ങളുടേതുമായിരുന്നെങ്കിലും മനുഷ്യ സംസ്‌കാരത്തോടു ചേര്‍ന്നു നിന്നിരുന്ന ഒട്ടേറെ ഘടകങ്ങള്‍ അപ്പോള്‍ പോലും അവശേഷിച്ചിരുന്നു.