UDF government

ടി.പി കേസ്: വി.ടി ബല്‍റാം എം.എല്‍.എയെ ചോദ്യം ചെയ്തു

ടി.പി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെ അടിസ്ഥാനമാക്കി ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവ് നല്‍കിയ പരാതിയിലാണ് നടപടി.

ബാര്‍ കോഴ: ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാണ് ബാറുടമകള്‍ മൊഴി മാറ്റിയതെന്ന് വി.എം രാധാകൃഷ്ണന്‍

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണങ്ങളുടെ അന്വേഷണത്തില്‍ ബാറുടമകള്‍ മൊഴി മാറ്റിപ്പറയാന്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി വ്യവസായി വി.എം രാധാകൃഷ്ണന്‍. ലീഗല്‍ ഫണ്ട് എന്ന പേരില്‍ ബാറുടമകളില്‍ നിന്ന്‍ പിരിച്ച പണം കോഴയായി നല്‍കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

 

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രിയേക്കാള്‍ മോശം സര്‍ക്കാര്‍!

ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേയില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കും പ്രതികൂലമാണ് വിലയിരുത്തല്‍ എങ്കിലും സര്‍ക്കാറുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അഭിപ്രായമാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിക്കുന്നത്.

ഇന്ത്യൻ ജനായത്തത്തിലെ ജീർണ്ണാദ്ധ്യായം - അഴിമതിയും ആദർശവും ഒരേ നുകത്തിനു കീഴിൽ

Glint Staff

ഹൈക്കമാൻഡിന്റെ മുന്നിൽ കേരളത്തിലെ അഴിമതിക്കെതിരെയുളള നിലപാടെടുത്ത സുധീരൻ എന്തുകൊണ്ട് ഈ അഴിമതികൾ നടന്നുകൊണ്ടിരുന്നപ്പോൾ നിശബ്ദനാവുകയും മിക്കപ്പോഴും അവയെയൊക്കെ ന്യായീകരിച്ചതെന്നും വ്യക്തമാക്കേണ്ടതാണ്.

ചാനൽ സാക്ഷ്യം തീറെഴുതപ്പെടുന്ന കേരളം

Glint Staff

ലോകത്തിലെവിടെയും അധികാരത്തെ തെറിപ്പിക്കുന്ന ഏറ്റവും വലിയ അപവാദത്തെ ആഘോഷപൂർവ്വം അതിജീവിച്ചതിൽ നിന്നും ആർജ്ജിതമായ ഊറ്റമായിരിക്കണം ഈ സർക്കാരിനെ ഇവ്വിധം കേരളത്തെ തങ്ങളുടെ ഇഷ്ടപ്രകാരം തീറെഴുതിക്കൊടുക്കാൻ പ്രേരിപ്പിക്കുന്നത്.

മദ്യനയം: ബാറുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നസര്‍ക്കാറിന്റെ മദ്യനയം നടപ്പാക്കുന്നതില്‍ ഇടപെടാനാകില്ലെന്ന്‍ കോടതി.

ഭരണത്തെ പങ്കുവയ്ക്കലിന് മാത്രമായി കാണുമ്പോൾ

Glint Staff

ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ കയറിയ നാൾ മുതൽ തുടങ്ങിയതാണ് അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തർക്കങ്ങളും അതിനെത്തുടർന്നുണ്ടാവുന്ന അനിശ്ചിതത്വങ്ങളും. ഇപ്പോൾ സ്പീക്കർ ജി. കാർത്തികേയന്റെ രാജിപ്രഖ്യാപനത്തോടെ ഇനിയുള്ള ദിവസങ്ങൾ വീണ്ടും സംസ്ഥാനം അധികാര വടംവലിയുടെ കാഴ്ചകളിലേക്ക്.

ഭരണം മറന്നേ പോകുന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭ

Glint Staff

ഏതാനും ചില വ്യക്തികളുടെ അധികാരമോഹങ്ങളും താൽപ്പര്യങ്ങളുമായി കൂടിക്കുഴഞ്ഞ് ഒരു മന്ത്രിസഭയുടെ കാലം പൂർത്തിയാക്കുന്ന ചിത്രമാണ് മൊത്തത്തിൽ ചാണ്ടി സർക്കാർ നൽകുന്ന ചിത്രം.

മന്ത്രിസഭയുടെ 1000 ദിനങ്ങള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദേശീയ നഗരാരോഗ്യ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

പാമോലിന്‍ കേസ്: രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു

Pages