Triple Talaq

ബഹളം; മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല

പ്രതിപക്ഷ ബഹളം കാരണം മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബഹളം കണക്കിലെടുത്ത് സഭ പിരിഞ്ഞു. ബില്‍ അവതരിപ്പിക്കാനിരിക്കേ കാവേരിപ്രശ്‌നമുയര്‍ത്തി അണ്ണാ ഡി.എം.കെ........

മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം

ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്......

പ്രതിപക്ഷ ബഹളം: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല

മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ തര്‍ക്കം. ബഹളത്തെ തുടര്‍ന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയോടെയാണ് തര്‍ക്കം ആരംഭിച്ചത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.

യുവതിയെ ഭര്‍തൃസഹോദരന്‍ ബലാത്സംഗത്തിനിരയാക്കി; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി

ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് വിവാഹരാത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ ഭര്‍ത്താവ്  മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പീഡനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞ ഉടനെ തന്നെ ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.

മുത്തലാഖ്: സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വാദം കേട്ടുതുടങ്ങി

മുസ്ലിം സമുദായത്തിലെ മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നീ സമ്പ്രദായങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു.

മുത്തലാഖ് കേസില്‍ സല്‍മാന്‍ ഖുര്‍ഷിദ് അമിക്കസ് ക്യൂറി

മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ മുത്തലാഖ് തുടങ്ങിയ മുസ്ലിം വിവാഹ നിയമങ്ങള്‍ പരിശോധിക്കുന്ന കേസില്‍ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.

 

മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും.

മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്ന്‍ കേന്ദ്രം

മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും കേന്ദ്രം. ഈ സമ്പ്രദായങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെയാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്.

 

ഈ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളെ സ്വന്തം സമുദായത്തിലെ പുരുഷന്മാരുമായും മറ്റു സമുദായങ്ങളിലെ സ്ത്രീകളുമായും രാജ്യത്തിന് പുറത്തുള്ള മുസ്ലിം സ്ത്രീകളുമായും താരതമ്യം ചെയ്യുമ്പോള്‍ അസമത്വം നേരിടുന്നവര്‍ ആക്കി മാറ്റുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

മുത്തലാഖ് ഭരണഘടനാ ബെഞ്ചിലേക്ക്; മെയ് 11-ന് വാദം കേള്‍ക്കല്‍ തുടങ്ങും

മുസ്ലിം വിവാഹ സമ്പ്രദായങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. വേനലവധി ഒഴിവാക്കി വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ പറഞ്ഞു. മേയ് 11-ന് വിഷയത്തില്‍ ഭരണഘടനാ ബെഞ്ച്‌ വാദം കേള്‍ക്കല്‍ തുടങ്ങും. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.         

 

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ മുത്തലാഖ് ന്യായീകരണത്തില്‍ തെളിയുന്നത് അജ്ഞത മാത്രം

Glint Staff

നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.