Transcendental Meditation

ധ്യാനത്തിൽ കണ്ട സുഹൃത്തും പേടിയും

Glint Guru

നിങ്ങളെ ഒരു ജീവനുള്ള ഒരു തൂണായി കണ്ടുനോക്കൂ. ചെറുതിലേ മുതൽ ഏറ്റ ചെറുതും വലുതുമായ മുറിവുകൾ അവിടെയുണ്ട്. ചിലത് പഴുത്തൊലിക്കുന്നതാകാം. ചിലത് വിങ്ങുന്നതാകാം. ഇങ്ങനെ മുറിഞ്ഞിരിക്കുന്ന വൃണങ്ങളുടെ മേലേ ചെറുതായി ഒരനക്കമുണ്ടാകുമ്പോഴുള്ള വേദന ആലോചിച്ചുനോക്കൂ. പേടി ഉണ്ടാക്കിക്കൊണ്ടിരുന്ന മുറിവുകൾ.