tpsreenivasan

ടി.പി. ശ്രീനിവാസനോട് ഒരു മാപ്പ് പറഞ്ഞിട്ട് പോരെ സ്വകാര്യ നിക്ഷേപം?

.ആറു വർഷം മുമ്പ് , കൃത്യമായി പറഞ്ഞാൽ 2016 ജനുവരി 29 ന് കോവളത്ത് ഒരു ആഗോള വിദ്യാഭ്യാസ സംഗമം നടന്നത് ആര് മറന്നാലും എസ്.എഫ്.ഐ.ക്കാരും നമ്മുടെ മുൻ അംബാസഡർ ടി.പി. ശ്രീനിവാസനും മറക്കുകയില്ല. ഉന്നത വിദ്യാഭ്യാസക്കമ്മീഷൻ അധ്യക്ഷനായി യോഗം സംഘടിപ്പിച്ചതിന്റെ പേരിൽ അന്ന് കരണത്തേറ്റ അടിയുടെ പാട് ശ്രീനിവാസന്റെ മുഖത്തു നിന്ന് മാഞ്ഞു കാണില്