സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സരിതയുമായി ബന്ധമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് പറയുന്നുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി കേസ് ഒത്തുതീര്‍പ്പാക്കി എന്ന് പറയുന്നവര്‍ തന്നെ അതിനെക്കുറിച്ച് പ്രതികരിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു
ഇത് പ്രത്യക്ഷത്തില്‍ യു.ഡി.എഫിന് ദോഷം ചെയ്യുമെന്നു തോന്നുന്നുവെങ്കിലും, പരോക്ഷമായി ഈ ദിവസം നടപടി പ്രഖ്യാപിച്ചത് വെറുമൊരു രാഷ്ട്രീയ പ്രസ്താവന ലാഘവത്തോടെ നടത്തിയിട്ട് അന്വേഷണം നേരിടുന്നവര്‍ക്ക് പഴയ പടി തുടരാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു.
സോളാര്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ജീവനക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ചുകൊണ്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.
പരിസ്ഥിതി ലോലപ്രദേശങ്ങളുടെ സംരക്ഷണത്തിനായി തയാറാക്കപ്പെട്ട സംസ്ഥാനത്തെ ഇ.എഫ്.എല്‍ നിയമം ഭേദഗതി ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.