തമിഴ് കവിയും ഗാനരചയിതാവുമായ വാലി (82) അന്തരിച്ചു. ചെന്നൈയില്‍ ഒരു മാസത്തിലധികമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.
കേരളത്തിനും തമിഴ് നാടിനും ഇടയില്‍ വരച്ചിരിക്കുന്നത് ഭരണപരമായ അതിര്‍ത്തിയാണ്. പൊതുവായ ചരിത്രവും സാംസ്കാരിക സവിശേഷതകളും അവകാശപ്പെടാന്‍ കഴിയുന്നവരാണ് ഇരുപ്രദേശങ്ങളിലേയും ജനത.