ഒന്നര വര്‍ഷമായി സര്‍ക്കാര്‍ സൈന്യം വളഞ്ഞു ഉപരോധിക്കുന്ന വിമത നിയന്ത്രണത്തിലുള്ള ഹോംസില്‍ നടത്തിയ സന്ദര്‍ശനത്തെ ‘നരകത്തില്‍ ഒരു ദിവസം’ എന്നാണ് യു.എന്‍ പ്രാദേശിക മേധാവി യാക്കൂബ് എല്‍ ഹില്ലോ വിശേഷിപ്പിച്ചത്.
ഇരുപക്ഷവും നിലപാടില്‍ മാറ്റമൊന്നും പ്രഖ്യാപിക്കാത്തതിനാല്‍ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ലാതെയാണ് ചര്‍ച്ച തല്‍ക്കാലത്തേക്ക് പിരിയുന്നത്. ചര്‍ച്ചയുടെ അടുത്ത ഘട്ടം ഫെബ്രുവരി പത്തിന് ആരംഭിക്കും.
സിറിയയിലെ അസാദ് ഭരണകൂടവും വിമതരും തമ്മില്‍ നേരിട്ടു നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. യു.എസും റഷ്യയുമാണ് യു.എന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.
സിറിയന്‍ പ്രതിസന്ധി സംബന്ധിച്ച് പരിഹാരം കാണുന്നതിനായി നവംബറില്‍ നടക്കുന്ന രണ്ടാം ജനീവ സമ്മേളനത്തിലേക്ക് സിറിയന്‍ പ്രതിപക്ഷം പ്രതിനിധികളെ അയക്കുമെന്ന് പ്രതിപക്ഷ നേതാവ് ജര്‍ബ ബാന്‍ കി മൂണിനെ അറിയിച്ചു