കൊച്ചി നഗരത്തിലെ മുന്തിയ സ്‌കൂളിലെ അദ്ധ്യാപിക. തന്റെ സ്‌കൂളിലെത്തുന്ന കുട്ടികളെ അവര്‍ കുഞ്ഞുങ്ങള്‍ എന്നാണ് പരാമര്‍ശിക്കുന്നത്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദ്ധ്യാപികയുടെ സ്വാസ്ഥ്യവും കെടുത്തുന്നു. ഓരോ കുട്ടിയും ഓരോ പ്രശ്നമായാണ് മുന്നില്‍..........
ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി ഇരുപത് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ ഫീസ് 5.6 ലക്ഷമാണ്, ഇത് 11 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.
മലപ്പുറം വഴിക്കടവില്‍ ബസ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, പത്തിലധികം പേര്‍ക്ക് പരിക്ക്. മണിമൂളി സി.കെ.എച്ച് എസ്.എസ്സിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നിവരാണ് മരിച്ചത്.വഴിക്കടവിനടുത്തുള്ള മണിമൂഴി ബസ്സ്‌റ്റോപ്പിന് സമീപം രാവിലെ 9.30 തോടെയാണ് അപകടം ഉണ്ടായത്.
ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.
തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി. കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സ്‌കൂള്‍ മാനേജ്മന്റ് അറിയിച്ചു. ശശി തരൂര്‍ എം.പി.യുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത.
പഠിപ്പിക്കുന്നതിന് വേണ്ടി പട്ടാള ചിട്ടയാണ് അവിടെ നടപ്പിലാക്കുന്നത്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതുവരെ മണിമുഴക്കങ്ങളാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത്.കുളിക്കാന്‍, കഴിക്കാന്‍, കളിയ്ക്കാന്‍, പഠിക്കാന്‍ വരെയും മണിയടികള്‍. മണിയടിയ്ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗമായിരിക്കും അവരെ കാത്തുനില്‍ക്കുന്നത്
കര്‍ണാടകയിലെ രാമനഗരിയില്‍ പുലര്‍ച്ചെ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡി. കോളജ്, വെല്ലൂര്‍ VITU കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായ ജോയല്‍, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On