Street Dogs

തെരുവുനായ്ക്കളും സ്ത്രീപീഡനവും ഇനിയും വർധിക്കും; രണ്ടിന്റെയും കാരണം ഒന്നു തന്നെ

Glint Staff

മലയാളിയുടെ മനസ്സിൽ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന മാലിന്യം തന്നെയാണ് തെരുവുനായയുടെ കാര്യത്തിലായാലും സ്ത്രീപീഡനത്തിന്റെ കാര്യത്തിലായാലും കാരണമായി മാറുന്നത്.

തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു

വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കവേ തെരുവു നായ്ക്കളുടെ കടിയേറ്റ വൃദ്ധൻ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് (90) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഘവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം.

 

ഇന്നു പുലർച്ചെ 4.30 നായിരുന്നു സംഭവം. മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു. രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്ക് ശേഷം സ്ഥിതി വഷളാവുകയായിരുന്നു.

 

അവശേഷിപ്പുകളുടെ തിരോധാനവും കൊലവെറിയും

കെ.ജി

പ്രഹരസ്വഭാവം പതിവുസ്വഭാവമായി മാറിയതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തിയും ക്ഷയിക്കാൻ കാരണമായത്. ഇത് സമൂഹത്തിൽ സൃഷ്ടിച്ച വൈകാരിക-സാംസ്‌കാരിക വ്യതിയാനങ്ങൾ വളരെ വലുതാണ്. എണ്ണിയാൽ തീരാത്തതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് സമൂഹത്തിൽ ഹിംസയ്ക്കു വേണ്ടിയുള്ള ത്വര.

നായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ മനേക ഗാന്ധിയും പ്രശാന്ത് ഭൂഷനും

അപകടകാരിയായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അപകടകരമെന്ന് മനേക ഗാന്ധി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷന്‍.

നായപ്പേടിയിലൂടെ ജനത്തെ മാനസികവിഭ്രാന്തിയിലേക്കു തള്ളുമ്പോള്‍

Glint Staff

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മൃഗ സംരക്ഷണ ബോര്‍ഡ്

ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന കുത്തിവെച്ച് കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ദേശീയ മൃഗ സംരക്ഷണ ബോര്‍ഡ്. സര്‍ക്കാറിന്റെ തീരുമാനം നിയമത്തിനും സുപ്രീം കോടതി ഉത്തരവിനും വിരുദ്ധമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയക്കുമെന്നും ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ആര്‍.എം ഖര്‍ബ് പറഞ്ഞു.

 

ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലും

ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തെരുവ്  നായ്ക്കളെ പ്രത്യകം മരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതിനുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കി തദ്ദേശ സ്വയം ഭരണ  സ്ഥാപനങ്ങള്‍ക്ക് അയക്കുമെന്നും അറിയിച്ചു.

ജെ.ബി കോശിക്ക് മനുഷ്യാവകാശം എന്തെന്നറിയില്ല

Glint Staff

നായകളെ ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് കേരളത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായകളുടെ ഇറച്ചി കയറ്റി അയയ്ക്കണമെന്ന്‍ സംസ്ഥാന സര്‍ക്കാറിനോടുള്ള മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് ജെ.ബി കോശിയുടെ നിര്‍ദ്ദേശം മിതമായ ഭാഷയില്‍ ക്രൂരമേന്നെ പറയാനാകൂ.