stray dogs

'ബിവയര്‍ ഓഫ് ഡോഗ്‌സ്'

Glint staff

'ബിവയര്‍ ഓഫ് ഡോഗ് സ് '. എന്നു വെച്ചാല്‍ പട്ടിയുണ്ട്, സൂക്ഷിക്കുക. പട്ടികളുള്ള ചില വീടുകളുടെ ഗേറ്റിലാണ് ഇവ്വിധം മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത്തരം മുന്നറിയിപ്പ് വച്ചിട്ടുള്ള ഗേറ്റുകളെല്ലാം ഉള്ളില്‍ നിന്ന് താഴിട്ടിട്ടുള്ള അവസ്ഥയിലാണ് പൊതുവെ കാണാറുള്ളത്.

കൊലപാതക രാഷ്ട്രീയ പശ്ചാത്തലത്തില്‍ തെരുവുനായ്ക്കള്‍ മലയാളികളോട് പറയുന്നത്

Glint staff

അങ്ങോട്ടു യദ്ധം പ്രഖ്യാപിച്ചിട്ടും തിരിച്ച് ആക്രമിക്കാന്‍ വരാത്ത ഈ തെരുവുനായ്ക്കളില്‍ നിന്ന് പാഠങ്ങള്‍ ധാരാളം മലയാളിക്ക് പഠിക്കാനുണ്ട്. വിശേഷിച്ചും കേരളത്തിലെ ബി.ജെ.പി-സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കും

തെരുവുനായ്ക്കളും സ്ത്രീപീഡനവും ഇനിയും വർധിക്കും; രണ്ടിന്റെയും കാരണം ഒന്നു തന്നെ

Glint Staff

മലയാളിയുടെ മനസ്സിൽ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന മാലിന്യം തന്നെയാണ് തെരുവുനായയുടെ കാര്യത്തിലായാലും സ്ത്രീപീഡനത്തിന്റെ കാര്യത്തിലായാലും കാരണമായി മാറുന്നത്.

തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു

വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കവേ തെരുവു നായ്ക്കളുടെ കടിയേറ്റ വൃദ്ധൻ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് (90) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഘവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം.

 

ഇന്നു പുലർച്ചെ 4.30 നായിരുന്നു സംഭവം. മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു. രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്ക് ശേഷം സ്ഥിതി വഷളാവുകയായിരുന്നു.

 

ലേഡീസ് കമ്പാർട്ട്‌മെന്റിലകപ്പെട്ടുപോയ പുരുഷൻ

Glint Staff

നായ്ക്കളെ കണ്ടാൽ അവ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് പൊതുസ്ഥലങ്ങളിൽ ആളുകള്‍, വിശേഷിച്ചും സ്ത്രീകൾ, പേടിച്ച് മാറുന്നതും ഓടുന്നതും പതിവായി. അതുപോലെ, അപരിചിതരായ പുരുഷന്മാരെല്ലാം തങ്ങളെ മാനഭംഗപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിക്കുമെന്നുള്ള മാനസികാവസ്ഥയിലേക്കും ക്രമേണ സ്ത്രീകൾ നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങുകയാണ്.

നായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ മനേക ഗാന്ധിയും പ്രശാന്ത് ഭൂഷനും

അപകടകാരിയായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അപകടകരമെന്ന് മനേക ഗാന്ധി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷന്‍.

നായപ്പേടിയിലൂടെ ജനത്തെ മാനസികവിഭ്രാന്തിയിലേക്കു തള്ളുമ്പോള്‍

Glint Staff

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മൃഗ സംരക്ഷണ ബോര്‍ഡ്

ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന കുത്തിവെച്ച് കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ദേശീയ മൃഗ സംരക്ഷണ ബോര്‍ഡ്. സര്‍ക്കാറിന്റെ തീരുമാനം നിയമത്തിനും സുപ്രീം കോടതി ഉത്തരവിനും വിരുദ്ധമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയക്കുമെന്നും ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ആര്‍.എം ഖര്‍ബ് പറഞ്ഞു.

 

ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലും

ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തെരുവ്  നായ്ക്കളെ പ്രത്യകം മരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതിനുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കി തദ്ദേശ സ്വയം ഭരണ  സ്ഥാപനങ്ങള്‍ക്ക് അയക്കുമെന്നും അറിയിച്ചു.

എ ബി സി ഡി അറിയാത്തവര്‍ എടുത്ത തീരുമാനം

പണ്ടത്തെ തെരുവുനായ്ക്കളെപോലയല്ല ഇപ്പോഴത്തവ. അവ തമ്മില്‍ പണ്ടത്തെപ്പോലെ പരസ്പരം കടിപിടി കൂടുന്ന കാഴ്ച കാണാനേ ഇല്ല. എന്തിന് ഒരു ടെലിവിഷന്‍ ചര്‍ച്ചയുടെ ബഹളവും ആക്രോശവും പോലും ഇവറ്റകള്‍ പൊതുസ്ഥലങ്ങളില്‍ ഉണ്ടാക്കുന്നില്ല.