ബാങ്കില്‍ നല്കിയ ഒരു രസീതിന്റെ കോപ്പിയെടുക്കാനായി രണ്ടു ദിവസത്തെ ലീവിനും അലച്ചിലിനും മാനസിക സംഘര്‍ഷത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നത് അഴിമതി തന്നെയല്ലേ? സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ല ഇതൊന്നും എന്ന് കരുതുമ്പോഴും ഉപഭോക്താവ് എന്ന നിലയിലുള്ള ന്യായമായ അവകാശങ്ങളുടെ നിഷേധമാണിത്.