Sridevi

ശ്രീദേവിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Glint Staff

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിങ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ശ്രീദേവി മികച്ച നടി, നടന്‍ റിഥി സെന്‍, ഫഹദ് ഫാസില്‍ മികച്ച സഹനടന്‍

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച അഭിനേത്രി ശ്രീദേവിയെയാണ്. മികച്ച നടന്‍ റിഥി സെന്‍ ആണ്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍.

 

ശ്രീദേവിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ശ്രീദേവിയുടെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹിന്ദു മതാചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും വിലാപയാത്രയായിട്ടാണ്  ശ്രീദേവിയുടെ ഭൗതിക ശരീരം പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് എത്തിച്ചത്.

ശ്രീദേവിയുടേത് മുങ്ങിമരണം തന്നെ; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പ്രത്യേക വിമാനത്തില്‍ രാത്രി ഒമ്പത് മണിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണ് സ്ഥിരീകരിച്ചു.

ശ്രീദേവിയുടെ ഹൃദയാഘാതവും മധുവിന്റെ മോഷണക്കുറ്റം ചാര്‍ത്തലും

Glint staff

ശ്രീദേവിയുടെ മരണം ആദ്യം ലോകം കേട്ടത് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ്. ആ വാര്‍ത്ത ഇന്ത്യയെ ഞെട്ടിച്ചു പ്രത്യേകിച്ച് അവരുടെ ആരാധകരെ. ശ്രീദേവിയുടെ കൃശഗാത്ര രൂപം ആരോഗ്യത്തെ എടുത്ത് കാണിക്കുന്നതായിരുന്നില്ല, മറിച്ച് അനാരോഗ്യത്തിന്റെ ലാഞ്ചനകള്‍ ഉള്ളതായിരുന്നു.

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; വിശദ പരിശോധനക്ക് പ്രോസിക്യൂഷന്‍

ചലച്ചിത്രതാരം ശ്രീദേവിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വിവരം ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയെന്നാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് മുറിവനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ശ്രീദേവിയുടേത് 'മുങ്ങിമരണം' എന്ന് റിപ്പോര്‍ട്ട്

നടി ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരിച്ചത് എന്ന് റിപ്പോര്‍ട്ട്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണമായി പറഞ്ഞിരിക്കുന്നത് മുങ്ങിമരണം എന്നാണ്.

ശ്രീദേവി ഇന്ത്യന്‍ സിനിമയുടെ മഹാ ലാഭം

Glint staff

ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ ഒരു രാഗ വിസ്താരമായിരുന്നു അവരുടെ ദേവരാഗം എന്ന മലയാള സിനിമയിലെ തുടക്കം മുതല്‍ അവസാനം വരെയുള്ള നിമിഷങ്ങള്‍. ആ സിനിമയില്‍ നായകന്‍, നായിക പറഞ്ഞ കഥയ്ക്ക് ആവശ്യമായ ഒരു ഘടകം മാത്രമായിരുന്നു.