Sree Narayana Guru

'മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്'-നിലവില്‍ കേരളത്തിനാവശ്യം ഈ നവോത്ഥാന മൂല്യം

Glint Staff

ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ ഭാഗമായി നിരവധി മൂല്യങ്ങളാണ് സമൂഹത്തിലേക്ക് പകര്‍ന്നിട്ടുള്ളത്. സമൂഹത്തില്‍ അരങ്ങേറുന്ന ഏതുതരം തെറ്റായ പ്രവണതകള്‍ക്കെതിരെയും ഗുരു തന്റെ സന്ദേശങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'.......

വൈരുദ്ധ്യാത്മിക നവോത്ഥാന നായകന്‍

Glint Staff

'ഒരു ജാതി ഒരു മതം  ഒരു ദൈവം മനുഷ്യന്',' ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' ഇവയൊക്കെയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍. ആധുനിക നവോത്ഥാന കാലത്ത് ഇവയ്ക്ക് പഞ്ച് നഷ്ടപ്പെട്ടു. ജാതി ചോദിക്കണം, പറയണം, കൂടുതലാരെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചു......

കുറഞ്ഞ സമയം കൊണ്ടൊരു സിനിമ; ഗിന്നസ് ലക്ഷ്യമിട്ട് 'വിശ്വഗുരു'

അജയ് തുണ്ടത്തില്‍

കുറഞ്ഞ സമയം കൊണ്ടൊരു സിനിമ ഇനി മലയാളത്തിനു സ്വന്തം. ഗിന്നസ് ബുക്കിലിടം നേടാനും അതുവഴി മലയാളത്തിന്റെ യശസ്സ് ലോകസിനിമാ ഭൂപടത്തില്‍ ഉയര്‍ത്തിപിടിക്കുവാനുമുള്ള ഉദ്ദേശ്യത്തോടെ ഒരു സിനിമ. 'വിശ്വഗുരു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

താന്‍ ഹരിജനായിരുന്നുവെങ്കില്‍ മന്ത്രി സുധാകരന്‍ വര്‍ണ്ണാധിക്ഷേപം നടത്തുമായിരുന്നോ ?

Glint staff

വാ പോയ കോടാലി പോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സാമൂഹ്യാന്തരീക്ഷം മലിനമാക്കുകയാണ് പൊതുമരാമത്തു വകുപ്പു മന്ത്രി ജി .സുധാകരന്‍. താന്‍ മാത്രമാണ് ശരി എന്നൊരു തോന്നലിന്റെ (Self rightuousness) അടിമയാണ് ജി സുധാകരന്‍.

ശിവഗിരി മഠം എസ്.എൻ.ഡി.പിയെ തൊടാതിരിക്കുന്നതാണ് നല്ലത്!

Glint Staff

ശിവഗിരി മഠം ജാതി-മതഭേദമില്ലായ്മയിൽ വിശ്വസിക്കുന്നവരുടേയും അദ്വൈതബോധത്തിന്റെ വഴിയിലേക്ക് നീങ്ങുന്നവരുടേയും അതിനാഗ്രഹിക്കുന്നവരുടേയും ആസ്ഥാനകേന്ദ്രമാണ്. ആ നിലയ്ക്കും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം വേർപെടുന്നതാണ് മഠത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ നല്ലത്.

ശിവഗിരിമഠം രാഷ്ട്രീയം പ്രയോഗിക്കണം

Glint Staff

മദ്യനിരോധനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് ശിവഗരി മഠം ഗുരുദർശനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു എന്നതിന്റെ ശുഭസൂചനയായി ന്യായമായും കാണാവുന്നതാണ്. വിവാദമല്ല വേണ്ടത്, സംവാദമാണ് ആവശ്യം എന്ന മാതൃക കൂടി വർത്തമാനകേരളത്തിന് കാട്ടിക്കൊടുക്കാൻ മഠത്തിന് ബാധ്യസ്ഥതയുണ്ട്.

ഗുരു - പ്രസക്തിയും പ്രയോഗവും

നീര ആരോഗ്യപാനീയമാണെന്നാണ് നാളികേര വികസന ബോര്‍ഡ് പ്രചരിപ്പിക്കുന്നത്. അങ്ങിനെയെങ്കിൽ സ്‌കൂൾകുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് നീര സർക്കാരിന് സ്‌കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യാം. ശ്രീനാരായണഗുരുവും ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയാണ്. അതുവഴി ഗുരുദർശനം പ്രയോഗത്തിൽ വരുത്തിയെന്ന് സർക്കാരിന് അഭിമാനിക്കുകയും ചെയ്യാം!