പുകവലിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ തുമ്പിക്കൈകൊണ്ട് പെറുക്കിയെടുത്ത് വായിലേക്ക് വച്ചതിനുശേഷം പുക പുറത്തേക്ക് വിടുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍.