കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
18 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതികളെ തിരിച്ചറിയാനാവില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതാണ് രാഷ്ട്രീയ നേതാക്കളും പോലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതികളുടെ മോചനത്തിന് വഴിയൊരുക്കിയത്.
സഹപ്രവര്‍ത്തകയെ ലൈഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരു തേജ്പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്