sex

പിഴവ് കുമ്പസാരത്തിലോ, അതോ സ്വഭാവത്തിലോ?

Glint Staff

കുമ്പസാരം മുതലെടുത്ത് വീട്ടമ്മയെ കുടുക്കി വൈദികര്‍ ലൈംഗിക പീഡനം നടത്തിയതായുള്ള കേസില്‍ നടപടിയുണ്ടാകാതെ നീളുന്നു. പ്രഥമ ദൃഷ്ട്യാ അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ മുമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എട്ട് വൈദികരുമായി ഈ സ്ത്രീ കിടക്കപങ്കിട്ടു എന്നാണ് വെളിപ്പെടുത്തല്‍.

അറബ് വത്കരണം 2: രാജകുമാരന് ഒരു ദിവസം മൂന്നു സ്ത്രീകള്‍

Glint staff

ദിവസവും മൂന്നു യുവതികളെ ഇയാള്‍ക്ക് വേണം. അവരുമായി ആട്ടവും പാട്ടും കഴിഞ്ഞാല്‍, അതില്‍ ഒരു യുവതിയുമായി ഇയാള്‍ കതകടയ്ക്കും. മറ്റു രണ്ടു യുവതികളെ ഇയാളുടെ കൂട്ടുകാരും ഉപയോഗിക്കും. ഒരു ദിവസം ഇവരുടെ വേതനത്തിന് മാത്രമായി ഇരുപത്തിയ്യായിരം റിയാല്‍ വേണം.

അദ്ധ്യാപികയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി

അദ്ധ്യാപികയെയും അവരുടെ വിദ്യാര്‍ത്ഥിനിയായ മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി. ഗുഡ്ഗാവിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി മുഴക്കല്‍.

മതവിശ്വാസങ്ങളും മാനസികരോഗങ്ങളും

കവിത എം.എ

'ജാതക ദോഷമാണ് വിവാഹം മുടങ്ങിയതിനു കാരണം. ശനിദിശയാണ്, വഴിപാട് നടത്താതെ പോയതിന്റെ ശാപമാണ്. പള്ളിയിലെ നേര്‍ച്ച മുടങ്ങിയില്ലേ അത് തന്നെ,' എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഭയഭീത ചിന്തകളും ഇപ്പോഴും നമുക്ക് ചുറ്റുമുള്ള വളയങ്ങളാണ്. മനുഷ്യനും സമൂഹവുമുള്ളിടത്തോളം കാലം ഇത്തരം വിശ്വാസങ്ങളും നിലനില്‍ക്കും എന്ന് തന്നെ പറയാം.

ലൈംഗിക ചുവയില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് നിയന്ത്രണമില്ല

Author: 

Glint staff

ലൈംഗിക പ്രദര്‍ശനമില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.ഈ പരസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംപ്രേക്ഷണം ചെയ്യാം.

ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദത്തിന് സാധ്യതയേറെ

Glint staff

ഗര്‍ഭ നിരോധനത്തിനായി ഗുളികകളെ ആശ്രയിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ 18 ലക്ഷം സ്ത്രീകളില്‍ 11 വര്‍ഷം സമയമെടുത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

എന്‍.എസ് മാധവന്‍ ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് പിന്നില്‍

Glint staff

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

സരിത യഥാര്‍ഥ എഡിറ്റര്‍; മാധ്യമങ്ങള്‍ക്ക് നോക്കി പഠിക്കാം

Glint staff

അവര്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ചുകൊണ്ട് മാധ്യമങ്ങളെ ഉപദേശിക്കുന്നു, ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെറും ലൈംഗിക വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി ചര്‍ച്ചചെയ്യരുത്. മറിച്ച് കേരളത്തെ ഇപ്പോഴും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഒരു അഴിമതിയേയും അതിന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചായിരിക്കണം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന്. എങ്ങനെ ഇതു സംഭവിച്ചു.

സോളാര്‍ പുനരന്വേഷണം: പക്വതയാര്‍ന്ന തീരുമാനം

Glint staff

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി എന്തായാലും ഔചിത്യമുള്ളതായി. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം ഈ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ തിരക്കിട്ട പ്രഖ്യാപനം ഉണ്ടായിരുന്നില്ലെങ്കില്‍ വളരെ ബഹുമാന്യമായ ഒരു നടപടിയായും ഈ തീരുമാനം മാറുമായിരുന്നു.

Pages