Scare Mongering

ലേഡീസ് കമ്പാർട്ട്‌മെന്റിലകപ്പെട്ടുപോയ പുരുഷൻ

Glint Staff

നായ്ക്കളെ കണ്ടാൽ അവ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് പൊതുസ്ഥലങ്ങളിൽ ആളുകള്‍, വിശേഷിച്ചും സ്ത്രീകൾ, പേടിച്ച് മാറുന്നതും ഓടുന്നതും പതിവായി. അതുപോലെ, അപരിചിതരായ പുരുഷന്മാരെല്ലാം തങ്ങളെ മാനഭംഗപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിക്കുമെന്നുള്ള മാനസികാവസ്ഥയിലേക്കും ക്രമേണ സ്ത്രീകൾ നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങുകയാണ്.

നായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ മനേക ഗാന്ധിയും പ്രശാന്ത് ഭൂഷനും

അപകടകാരിയായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അപകടകരമെന്ന് മനേക ഗാന്ധി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷന്‍.

നായപ്പേടിയിലൂടെ ജനത്തെ മാനസികവിഭ്രാന്തിയിലേക്കു തള്ളുമ്പോള്‍

Glint Staff

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.