Saradha scam

ശാരദ ചിട്ടി തട്ടിപ്പ്: നളിനി ചിദംബരത്തിന് സമന്‍സ്

ശാരദ ചിട്ടി തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു. സെപ്തംബര്‍ ആദ്യം കൊല്‍ക്കത്തയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് സമന്‍സ്.

 

മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിന്‍ഹിന്റെ ഭാര്യയും ശാരദ കേസില്‍ പ്രതിയുമായ മനോരന്ജന സിന്‍ഹിന് വേണ്ടി ഒരു കരാര്‍ തയ്യാറാക്കിയത് മുതിര്‍ന്ന അഭിഭാഷക കൂടിയായ നളിനി ചിദംബരമാണ്.

 

അനില്‍ ഗോസ്വാമിയെ പുറത്താക്കി; എല്‍.സി ഗോയല്‍ പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി കുംഭകോണത്തില്‍ കോണ്‍ഗ്രസ് നേതാവ് മാതംഗ് സിന്‍ഹിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചത് പുറത്തുവന്നതിനെ തുടര്‍ന്ന്‍ സെക്രട്ടറിയായിരുന്ന അനില്‍ ഗോസ്വാമിയോട് കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ശാരദ ചിട്ടി തട്ടിപ്പ്: ബംഗാളില്‍ മന്ത്രി അറസ്റ്റില്‍

ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി മദന്‍ മിത്രയെ സി.ബി.ഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത ആളായാണ് മിത്ര അറിയപ്പെടുന്നത്.

ശാരദ ചിട്ടി തട്ടിപ്പ്: പ്രതി കുനാല്‍ ഘോഷ് എം.പി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്ത രാജ്യസഭാംഗം കുനാല്‍ ഘോഷ് ജയിലില്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഘോഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.

ശാരദ തട്ടിപ്പില്‍ ആരോപണ വിധേയനായ അസ്സം മുന്‍ ഡി.ജി.പി മരിച്ച നിലയില്‍

ശാരദ ചിട്ടി തട്ടിപ്പില്‍ പങ്കുണ്ടെന്ന് സി.ബി.ഐ സംശയിച്ചിരുന്ന അസ്സം മുന്‍ ഡി.ജി.പി ശങ്കര്‍ ബറുവയെ ബുധനാഴ്ച വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ശാരദ ചിട്ടി തട്ടിപ്പ്: സി.ബി.ഐ തൃണമൂല്‍ എം.പിയെ ചോദ്യം ചെയ്തു

കോടിക്കണക്കിനു രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശ്രിന്‍ജോയ് ബോസിനെ വ്യാഴാഴ്ച ചോദ്യം ചെയ്തു.

ശാരദ ചിട്ടി തട്ടിപ്പ്: 46 കേസുകളില്‍ സി.ബി.ഐയുടെ എഫ്.ഐ.ആര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം കുനാല്‍ ഘോഷും പതിനായിരം കോടി രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയാണ്.

ശാരദാ ചിട്ടിതട്ടിപ്പ്: സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്‌

പശ്ചിമബംഗാളിന് പുറമെ ഒറീസ, ത്രിപുര, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലെ നൂറുകണക്കിനുപേര്‍ക്ക് ചിട്ടി തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടിരുന്നു. സുദീപ്ത സെന്നിന്റെ നേതൃത്വത്തിലാണ് ശാരദ ചിട്ടിഫണ്ട് നടത്തിവന്നിരുന്നത്. 2013 ഏപ്രിലിലാണ് തട്ടിപ്പ് പുറത്തുവന്നത്.