Rio Olympics

റിയോവില്‍ കൊടിയിറങ്ങി; ഒളിമ്പിക് പതാക ഇനി ടോക്കിയോവിലേക്ക്

മഴയില്‍ നനഞ്ഞ മാറക്കാനയില്‍ കാര്‍ണിവല്‍ അന്തരീക്ഷം സൃഷ്ടിച്ച സമാപന ചടങ്ങോടെ റിയൊ ഒളിമ്പിക്സിനു കൊടിയിറങ്ങി. മൂന്ന്‍ മണിക്കൂറുകള്‍ നീണ്ട ചടങ്ങ് ബ്രസീല്‍ കലയുടെ നിറപ്പകിട്ട് ലോകത്തിന് കാഴ്ചവെച്ചു.

സിന്ധുവിന്റെ ജാതി തെരഞ്ഞവരും ട്രോളർമാരും ഒരേ തട്ടിൽ തന്നെ

Glint Staff

ഗോത്രസംസ്‌കാരത്തിന്റെ സൂക്ഷ്മ ധാതുക്കൾ തന്നെയാണ് ജാതിയിലും മതത്തിലുമൊക്കെ പ്രവർത്തിക്കുന്നത്. അസുരക്ഷിതത്വ ബോധത്തിൽ നിന്ന് രക്ഷ നേടാനുള്ള ഗോത്രസ്വഭാവ ശ്രമം. ഈ അംശങ്ങളുടെ അവശേഷിപ്പുതന്നെയാണ് സിന്ധുവിന്റെ ജാതി അറിയാൻ തിരഞ്ഞ ഓരോരുത്തരേയും പ്രേരിപ്പിച്ചത്.

സിന്ധുവിന് വെള്ളിത്തിളക്കം; റിയോവില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം കുറിച്ച ഹൈദരാബാദില്‍ നിന്നുള്ള 21-കാരി ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മരിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെട്ടു.

റിയൊ ഒളിമ്പിക്സ്: ബാഡ്മിന്റണില്‍ മെഡല്‍ ഉറപ്പിച്ച് പി.വി സിന്ധു

റിയൊ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിച്ച് പി.വി സിന്ധു ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് മത്സരത്തിന്റെ ഫൈനലില്‍ കടന്നു. ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ഹൈദരാബാദില്‍ നിന്നുള്ള 21-കാരി ഒപ്പം കുറിച്ചു.

ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം; റിയോവില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

റിയൊ ഒളിമ്പിക്സിന്റെ പന്ത്രണ്ടാം ദിനം ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് അറുതിയായി. ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കിയ സാക്ഷി മാലിക് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം എന്ന റെക്കോഡും തന്റെ പേരില്‍ കുറിച്ചു.

ചരിത്രം കുറിച്ച് ദീപ കര്‍മാകര്‍ ജിംനാസ്റ്റിക്സ്‌ ഫൈനലില്‍

ജിംനാസ്റ്റിക്സിലെ വോള്‍ട്ട് ഇനത്തില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ദീപ കര്‍മാകര്‍ ചരിത്രം കുറിച്ചു. ആദ്യ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഈ ത്രിപുര പെണ്‍കുട്ടി ജിംനാസ്റ്റിക്സില്‍ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ്.

 

വോള്‍ട്ട് ഇനത്തില്‍ ഏറ്റവും കഠിനമായി കരുതപ്പെടുന്ന പ്രോദുനോവ ശൈലിയിലായിരുന്നു ദീപയുടെ പ്രകടനം. രണ്ട് ശ്രമങ്ങളിലായി 14.850 പോയന്റ് നേടി ഏട്ടാമതായാണ് ദീപ ഫൈനലില്‍ കടന്നത്. ആഗസ്ത് 14-നാണ് ഫൈനല്‍.