Religious Conversion

മകളെ ചതിച്ചത് രണ്ട് സഹപാഠികള്‍: ഹാദിയയുടെ അമ്മ

തന്റെ മകളെ ചതിച്ചത് കൂടെ പഠിച്ചവരാണെന്ന് ഹാദിയയുടെ അമ്മ . ജസീന, ഫസീന എന്നീ സുഹൃത്തുകളാണ് തന്റെ മകളെ ചതിച്ചത്. ഇവരുടെ പിതാക്കന്‍മാര്‍ ഹാദിയയെ തങ്ങളെ അറിയിക്കാതെ കോഴിക്കോടു കൊണ്ടുപോയി മതം മാറ്റുകയായിരുന്നെന്നും പൊന്നമ്മ അശോകന്‍ പറഞ്ഞു.

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

തനിക്ക് നീതി ലഭിക്കണം, മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ഹാദിയ

തനിക്ക് നീതി ലഭിക്കണമെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 'താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്'.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തും: ദേശീയ വനിതാ കമ്മീഷന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തുമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ.  മതംമാറ്റവുമായി ബന്ധപ്പെട്ടുള്ള പതിനൊന്ന് പരാതികള്‍ ഡിജിപിക്ക് കൈമാറിയെന്നും രേഖാ ശര്‍മ്മ അറിയിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കില്‍ അവ അടച്ചു പൂട്ടണണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്ന ഇടങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പോലീസ് കണക്കാക്കണം. മിശ്രവിവാഹങ്ങളെ ലൗ ജിഹാദായും ഘര്‍ വാപസിയായുംചിത്രീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

ലവ് ജിഹാദ്:പാളയം ഇമാം ഇവ്വിധത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു

Glint Staff

പരിവര്‍ത്തനമാകട്ടെ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതല്ല. മതത്തിലേക്ക് ആളെക്കൂട്ടുന്നതുമല്ല.അജ്ഞതയുടെ ലോകത്തു നിന്നു ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുയരുന്നതാണ് ആ പരിവര്‍ത്തനം. ആ വെളിച്ചത്തില്‍ പാളയം ഇമാം പറഞ്ഞത് ഒട്ടും ഉചിതമായില്ല

ഹൈക്കോടതി വിധിക്കെതിരെയുള്ള മാർച്ചിന് പോലീസ് എങ്ങനെ അനുമതി നൽകി?

Glint Staff

ഒരു ഹൈക്കോടതി വിധിക്കെതിരെ വളരെ സംഘടിതമായ രീതിയിൽ പ്രതിഷേധ മാർച്ച് നടത്തിയതിലും പിറ്റേ ദിവസം എറണാകുളം ജില്ലയിൽ ഹർത്താൽ ആചരിക്കപ്പെട്ടതിലും ആശാസ്യമല്ലാത്ത ലക്ഷ്യങ്ങളെ മാത്രമേ കാണാൻ കഴിയുകയുള്ളു.

ഘര്‍ വാപ്സി സംഘാടകന്‍ അവധിയില്‍; പ്രധാനമന്ത്രിയുടെ ഇടപെടലെന്ന്‍ സൂചന

പുനര്‍ മതപരിവര്‍ത്തന പരിപാടി ഘര്‍ വാപ്സിയുടെ പ്രധാന സംഘാടകനായ രാജേശ്വര്‍ സിങ്ങ് ആര്‍.എസ്.സില്‍ നിന്ന്‍ അവധിയെടുത്തു. പ്രധാനമന്ത്രി മോദി ആര്‍.എസ്.എസ് നേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ നടപടി എന്ന്‍ കരുതപ്പെടുന്നു.

എം.ബി രാജേഷും ഭാർഗ്ഗവറാമും സമാസമം!

Glint Staff

ഭക്ഷണത്തിൽ പാകത്തിന് ഉപ്പ് ചേരുംപോലെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇഴുകിച്ചേർന്ന് നിൽക്കേണ്ടതാണ് ഭാരതീയ സംസ്കാരത്തിൽ ആത്മീയത. ഉപ്പു കുറഞ്ഞാലും കൂടിയാലും രുചികേട്. ഇവിടെ രാജേഷിന്റെ കാര്യത്തിൽ ആ ഉപ്പു കുറഞ്ഞപ്പോൾ ഭാർഗ്ഗവറാമിന്റെ കാര്യത്തിൽ അത് വല്ലാതെ കൂടി.

മതപരിവര്‍ത്തനം: ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കെന്ന്‍ കേന്ദ്രം

ആലപ്പുഴയില്‍ ഞായറാഴ്ച 30 ദളിത്‌ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറാണെന്ന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

Pages