റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് പെട്രോളിയവും തമ്മിലുള്ള ലയനത്തിലെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് നിയന്ത്രണ ഏജന്‍സിയായ സെബി പുറപ്പെടുവിച്ച ഉത്തരവ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ശരിവെച്ചു.
കെ.ജി ബേസിന്‍ എണ്ണ പര്യവേഷണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ദേശീയ താല്‍പ്പര്യത്തിന് നഷ്ടം വരുത്തിയതായും സി.എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി.
ഇന്ത്യയിലെ മാദ്ധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നില്‍ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പായ നെറ്റ്വര്‍ക്ക് 18 മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നു.
എണ്ണ-പ്രകൃതിവാതക പാടങ്ങളെ ചൊല്ലി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ലണ്ടനിലെ തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ വിധി സംബന്ധിച്ച അപ്പീല്‍ നല്‍കേണ്ടത് ബ്രിട്ടിഷ് കോടതികളിലാണെന്ന് സുപ്രീം കോടതി.
തങ്ങള്‍ക്ക് അനുവദിച്ച ബ്ലോക്കുകളില്‍ നിന്നാണ് റിലയന്‍സിന്റെ വാതക ഉല്‍പ്പാദനമെന്ന് സംശയം പ്രകടിപ്പിച്ച പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.