ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31 ആയിരുന്നു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.