Passbook

അദ്ധ്യായം 20: ഇടനാഴിയിലെ പ്രളയം

മീനാക്ഷി

ഓഖി വാര്‍ത്തകള്‍ കണ്ട് ശിവപ്രസാദ് അസ്വസ്ഥനായി. തലേ ദിവസം മണ്ടയ്ക്കാട്ടു പോയ പ്രമീള ഇതുവരെ തിരിച്ചെത്തിയിട്ടില്ല. എവിടെ തിരക്കുമെന്നുള്ളതിനെക്കുറിച്ച് എത്തും പിടിയുമില്ല. അയാള്‍ കിരണിനെ ഫോണില്‍ വിളിച്ചു. കുറേ തവണത്തെ റിംഗിനുശേഷമാണ് ഫോണെടുത്തത്. അമ്മയിതുവരെ എത്തിയിട്ടില്ലെന്നും.....

അദ്ധ്യായം 19: ഉഷ്ണക്കാറ്റ്‌

മീനാക്ഷി

ശനിയാഴ്ച രാത്രി. കഴക്കൂട്ടത്തെ ഫഌറ്റിലെ സ്വീകരണമുറിയില്‍ നിയയും റിശയും തമ്മില്‍ കടുത്ത തര്‍ക്കം. മറ്റുള്ളവര്‍ അവരുടെ തര്‍ക്കം ശ്രദ്ധിക്കുന്നതല്ലാതെ ഇടപെടാന്‍ കൂട്ടാക്കുന്നില്ല. നിയ ഇടയക്ക് ഗദ്ഗദകണ്ഠയാവുകയും ചെയ്യുന്നുണ്ട്.

അദ്ധ്യായം 17: പഞ്ചമി മരണവും ഝംപ താളവും

മീനാക്ഷി

ഏതാണ്ട് ഇരുപത് ദിവസത്തിനു ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. പലകുറി രമേഷും മകള്‍ ദൃപ്തയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴെല്ലാം ഫോണ്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.

അദ്ധ്യായം 16: ശുഭപന്തുവരാളി

മീനാക്ഷി

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. അതും രമേഷ് വളിച്ച് നിര്‍ബന്ധിച്ചതിനെ   തുടര്‍ന്ന് . രമേഷിന്റെ പൊട്ടിയ തോളെല്ല് ഇപ്പോഴും ശരിയായിട്ടില്ല. അവിടേക്ക് പോകുന്നത് ശിവപ്രസാദ് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു.

അദ്ധ്യായം 15: ജാലറ

മീനാക്ഷി

രാത്രിയില്‍ രണ്ടു മണികഴിഞ്ഞാണ് കരമനയിലുളള ക്ഷേത്രവളപ്പില്‍ നിന്ന് ശിവപ്രസാദ് വീട്ടിലേക്കു തിരിച്ചത്. വളരെ നാളുകള്‍ക്ക് ശേഷമാണ് അയാള്‍ ഇത്രയധികം സന്തോഷത്തില്‍ ഒരു പരിപാടിയില്‍ ഹാര്‍മോണിയം വായിക്കുന്നത്. രാത്രി വീട്ടില്‍ ഇരിക്കേണ്ടല്ലോ എന്നു കരുതിയാണ് പരിപാടിക്ക് പോയത്.

അദ്ധ്യായം 14: റോസ്മി

മീനാക്ഷി

ഹരികുമാര്‍ കുളിച്ചുകൊണ്ടു നിന്നപ്പോള്‍ കാളിംഗ് ബല്ലിന്റെ ശബ്ദം കേട്ടു. ദേഹത്ത് സോപ്പുമായി നിന്ന അവസ്ഥയില്‍ പുറത്തിറങ്ങി വരാനും വയ്യാത്ത അവസ്ഥയായി. അയാള്‍ ധൃതിയില്‍ ദേഹമാസകലം ഒന്നോടിച്ച് സോപ്പ് തേച്ച് വെള്ളമൊഴിച്ച് തോര്‍ത്തി പുറത്തിറങ്ങി.

അദ്ധ്യായം 13: പെണ്‍കാപ്പിയും ആണ്‍ചായയും

മീനാക്ഷി

ടാഗോര്‍ തിയേറ്ററില്‍ നിന്ന് നേരെ വഴുതയ്ക്കാട്ടെ എത്‌നിക് കഫേയിലെത്തി  ഒരു മൂലയിലെ സീറ്റ് നോക്കി ഹരികുമാറും ഷെല്‍ജയും ഇരുന്നു.എന്തെങ്കിലും കഴിക്കാമെന്ന അവസ്ഥയിലാണ് ഹരികുമാര്‍. പക്ഷേ ഷെല്‍ജ കോഫി മാത്രം ഓര്‍ഡര്‍ ചെയ്തു. ഷെല്‍ജ കഴിക്കുന്നില്ലെങ്കില്‍ താനും ഒന്നും കഴിക്കുന്നില്ലെന്ന് ഹരികുമാര്‍ തീരുമാനിച്ചു.

അദ്ധ്യായം 12: ഹോര്‍മോണ്‍ ഫെസ്റ്റിവല്‍

മീനാക്ഷി

കാറിന്റെ വിന്‍ഡ്ഷീല്‍ഡ് കല്ലുവീണ് തകര്‍ന്നിട്ടും ഹരികുമാറിന് തെല്ലും വിഷമമോ അസ്വസ്ഥതയോ ഉണ്ടായില്ല. മറിച്ച് സന്തോഷവും ആശ്വാസവുമാണ്  അനുഭവപ്പെട്ടത്. അത് ഷെല്‍ജയെ അത്ഭുതപ്പെടുത്തി. നേരെ സര്‍വ്വീസ് സ്റ്റേഷനില്‍ കാര്‍ ഏല്‍പ്പിച്ചിട്ട് അവിടെ നിന്നും യൂബറില്‍ ഷെല്‍ജയും, ഹരികുമാറും, ശിവപ്രസാദും ടാഗോര്‍ തീയറ്ററിലേക്കു പോയി.

അദ്ധ്യായം 11: സ്വാഗതം കൃഷ്ണാ

മീനാക്ഷി

ഹരികുമാറും ശിവപ്രസാദും പോലീസ് സ്‌റ്റേഷനില്‍  നിന്ന് കുറച്ചകലെ ഒരു വളവില്‍ കാര്‍ നിര്‍ത്തി  അതിനകത്തിരിക്കുകയാണ്. തന്റെ ജീവിതം വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്ന് ശിവപ്രസാദ് ഹരികുമാറിനോട് പറഞ്ഞു.വരാന്‍ പോകുന്ന ദുരന്തങ്ങളൊക്കെ താന്‍ എങ്ങനെയോ മുന്‍കൂട്ടി കാണുന്നെന്ന തോന്നലും ഹരികുമാറിനോട് പങ്ക് വച്ചു.

അദ്ധ്യായം പത്ത്: പുകമറ

മീനാക്ഷി

ശിവപ്രസാദ് രാവിലത്തെ ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയി. മുന്‍വശത്തെ വാതില്‍ തുറന്നിട്ട് ഉള്ളില്‍ കസേരയില്‍ ഇരിപ്പാണ് പ്രമീള. മുറിവേറ്റകാല്‍ ഏതിരെയുള്ള സ്റ്റൂളിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. പെട്ടെന്ന് വീടിന്റെ മുന്നില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. രണ്ടു പോലീസുകാര്‍ കിരണ്‍ തലേ ദിവസം വീട്ടില്‍ വന്നിരുന്നോ എന്ന് അന്വേഷിച്ചു.

Pages