Palastine

ഫാ.ഷൈജു കുര്യന്റെ ബി.ജെ.പി അംഗത്വം ചരിത്രത്തിന്റെ വഴിത്തിരിവാകുന്നു

ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗമെടുത്തു .ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഒരു പുതിയ വഴിത്തിരിവാണ് .വിശേഷിച്ചും കേരളത്തിലെ രാഷ്ട്രീയ ഗതിയിൽ

കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്

ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു

ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി

Glint Staff

ഇസ്രായേലുമായുള്ള ലോകകപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ സ്പോര്‍ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി ഇന്ന് പലസ്തീനിലേക്ക്

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച യാത്രതിരിക്കും. പലസ്തീനിലായിരിക്കും മോഡി ആദ്യമെത്തുക. ഒരു പകല്‍ മാത്രമാണ് മോഡി പലസ്തീനില്‍ ചെലവഴിക്കുക. ചരിത്രത്തില്‍  ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

ഹാഫിസ് സെയ്ദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ സ്ഥാനപതി: പ്രതിഷേധവുമായി ഇന്ത്യ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയ്ദിനൊപ്പം പാക്കിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഹാഫിസ് സെയ്ദിനൊപ്പം പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലി വേദി പങ്കിട്ടത്.

ജറുസലേം: അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലായിരുന്നു ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്

അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നു

ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പിന്മാറ്റം

പലസ്തീന്‍ ഭൂമിയിലെ 4000 അനധികൃത കുടിയേറ്റ വീടുകള്‍ നിയമവിധേയമാക്കി ഇസ്രയേല്‍

പലസ്തീന്‍ പശ്ചിമതീരത്ത് അനധികൃതമായി കുടിയേറി നിര്‍മ്മിച്ച 4000 വീടുകള്‍ പില്‍ക്കാല പ്രാബല്യത്തോടെ സാധുവാക്കിക്കൊണ്ട് ഇസ്രയേല്‍ നിയമം പാസാക്കി. നടപടി അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രപദവി ലഭിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ തുരങ്കം വെക്കാനാണ് നടപടിയെന്ന് പലസ്തീന്‍ കുറ്റപ്പെടുത്തി.

 

സ്വത്തവകാശം സംബന്ധിച്ച ഇസ്രയേല്‍ സുപ്രീം കോടതിയുടെ വിധികള്‍ക്ക് തന്നെ വിരുദ്ധമാണ് പുതിയ നിയമം. ഇത് ഭരണഘടനാവിരുദ്ധമാനെന്നും കോടതിയില്‍ പ്രതിരോധിക്കില്ലെന്നും അറ്റോര്‍ണ്ണി ജനറല്‍ പ്രസ്താവിച്ചിട്ടുണ്ട്.

 

ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കുമെന്ന് പി.എല്‍.ഒ

പലസ്തീന്‍ അതോറിറ്റിയുടെ സാമ്പത്തിക സ്രോതസ്സ് തടയുന്ന ഇസ്രായേലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ഗാസ ആക്രമണം: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം തുടങ്ങി

അധിനിവേശിത പലസ്തീന്‍ പ്രദേശത്തെ സ്ഥിതിയെ സംബന്ധിച്ച് പ്രാഥമിക പരിശോധന തുടങ്ങിയതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) പ്രോസിക്യൂട്ടര്‍ ഫതൌ ബെന്‍സൗദ.

Pages