pakistan

പിടിയിലായ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് പാകിസ്ഥാനില്‍ വധശിക്ഷ

പാകിസ്ഥാനില്‍ അറസ്റ്റിലായ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. 2016 മാര്‍ച്ച് മൂന്നിനാണ് ചാരവൃത്തി ആരോപിച്ച് യാദവിനെ ബാലൂചിസ്ഥാനില്‍ നിന്ന്‍ അറസ്റ്റ് ചെയ്തത്.     

പാകിസ്ഥാനില്‍ കാണാതായ മുസ്ലിം പുരോഹിതര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതരായ സയ്യിദ് ആസിഫ് നിസാമിയും അനന്തരവനായ നസീം നിസാമിയും ഇന്ത്യയില്‍ തിരിച്ചെത്തി. പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തവേ ഇവരെ കാണാതായിരുന്നു. ഇന്ത്യയുടെ ചാര സംഘടനയുടെ ഏജന്റുമാര്‍ ആണെന്ന് ഒരു പ്രാദേശിക പത്രം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍ പാകിസ്ഥാന്‍ രഹസ്യാനേഷണ ഏജന്‍സി തങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് സൂഫി പുരോഹിതര്‍ പറഞ്ഞു.

 

പുരോഹിതരെ കണ്ടെത്താന്‍ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇരുവരും തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ സ്വരാജിനെ കണ്ടു സംസാരിച്ചു.

ഇന്ത്യന്‍ മുസ്ലിം പുരോഹിതരെ പാക് രഹസ്യാനേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ സൂഫി പുരോഹിതരെ പാകിസ്ഥാന്‍ രഹസ്യാനേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു

അസീമാനന്ദയെ കുറ്റവിമുക്തനാക്കിയത് ഖേദകരമെന്ന് പാകിസ്ഥാന്‍

തീവ്രവാദ കേസില്‍ സ്വാമി അസീമാനന്ദിനെ വിട്ടയച്ച നടപടി ഖേദകരമെന്ന് പാകിസ്ഥാന്‍. സംജോത്ത എക്സ്പ്രസ് സ്ഫോടനക്കേസിലും പ്രതിയാണ് തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ അസീമാനന്ദ്.

 

പാകിസ്ഥാന്‍: സുഫി ദര്‍ഗയില്‍ ചാവേറാക്രമണം; 76 മരണം

ഏഴു നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ദര്‍ഗയിലാണ് ആക്രമണം നടന്നത്. കവിയും തത്വചിന്തകനുമായ സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മര്വാണ്ടി എന്ന ലാല്‍ ഷഹബാസ് ഖ്വലന്ദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദര്‍ഗയാണിത്‌.

ജമ്മു കാശ്മീരിലെ ജലവൈദ്യുത പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍

ജമ്മു കാശ്മീരിലെ ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. കിഷന്‍ഗംഗ, രത്ലെ പദ്ധതികള്‍ സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന ആരോപണമാണ് പാകിസ്ഥാന്‍ ഉയര്‍ത്തുന്നത്.

 

ഇന്ത്യയുമായുള്ള ജലതര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കൂടിയ പാര്‍ലിമെന്ററി സമിതികളാണ് ഈയാവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത്. പാകിസ്ഥാന്‍ പാര്‍ലിമെന്റായ ദേശീയ അസംബ്ലിയുടെ വിദേശകാര്യ സമിതിയും ജലം-ഊര്‍ജ്ജ സമിതിയും സംയുക്തമായാണ് യോഗം ചേര്‍ന്നത്.

 

കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം: എട്ട് മരണം, സ്കൂളുകള്‍ അടച്ചു, വ്യാപാരം നിര്‍ത്തിവെച്ചു

ജമ്മു കശ്മീരില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇരുരാജ്യങ്ങളുടെയും സുരക്ഷാ സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ ആക്രമണം.

15 പാക് റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ബി.എസ്.എഫ്

പാകിസ്ഥാന്റെ അതിര്‍ത്തി സേനയായ പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ 15 സൈനികര്‍ അതിര്‍ത്തിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ്. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്കപ്പുറത്ത് നിന്ന്‍ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ പാകിസ്താന്‍ സേന ശ്രമിക്കുകയാണെന്ന് ബി.എസ്.എഫ് പറഞ്ഞു. ഇത്തരത്തിലുള്ള രണ്ട് ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തതായി സേന അറിയിച്ചു.

 

ചാരവൃത്തി: പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട്‌ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തെങ്കിലും നയതന്ത്ര സുരക്ഷ ഉള്ളതിനാല്‍ വിട്ടയച്ചു.

പാകിസ്ഥാനില്‍ പോലീസ് അക്കാദമിയ്ക്ക് നേരെ ഭീകരാക്രമണം; 60 മരണം

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പോലീസ് പരിശീലന അക്കാദമിയ്ക്ക് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ചുരുങ്ങിയത് 60 കേഡറ്റുകളും മൂന്ന്‍ അക്രമികളും കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Pages