സെന്‍കുമാറിനെ പോലെ അവസാനം വരെ നിയമപോരാട്ടം നടത്താന്‍, അദ്ദേഹം തന്നെ ചൂണ്ടിക്കാണിച്ച പോലെ, ജീവിതപ്രാരാബ്ധങ്ങളില്‍ കഴിയുന്ന മറ്റെല്ലാ ഉദ്യോഗസ്ഥര്‍ക്കും സാധിക്കണമെന്നില്ല. അതുകൊണ്ട് അവരെക്കൂടി ബഹുമാനിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വം.
എന്താണ് ഭരണകൂടത്തിന്റെ നയമെന്ന് നമ്മുടെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉണ്ട്. രാഷ്ട്രീയ കക്ഷികളും മുന്നണികളും തമ്മില്‍ ശരിക്ക് മത്സരിക്കേണ്ടത് നിര്‍ദ്ദേശകതത്വങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതിനെ ചൊല്ലിയാകണം. അതില്‍ നടപ്പാക്കാന്‍ പറ്റാത്തവ ഉണ്ടെങ്കില്‍ അത് തുറന്നുപറയണം.
ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുകയും അതിനെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് ഐക്യ ജനാധിപത്യ മുന്നണിയായാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായാലും കൈക്കൊണ്ടുവന്നിരുന്നത്. അതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ഹിന്ദു മുന്നണി രാഷ്ട്രീയം.
കെ.എം മാണി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായി ഒത്തുതീര്‍പ്പ്.
മുഖ്യമന്ത്രിയുടെയോ സര്‍ക്കാറിന്റെയോ നടപടി മൂലം സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്ന് ഒരാളും പറയുന്നില്ല. ഉന്നതരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടാണ് ആരോപിതര്‍ സ്വകാര്യവ്യക്തികളെ പറ്റിക്കുന്നത്. എല്ലാ തട്ടിപ്പുകളും അങ്ങനെയാണ് നടത്തുന്നത്. സരിത നായരെ തട്ടിപ്പിലെ താത്രിക്കുട്ടി എന്നുവേണമെങ്കില്‍ പറയാം.
മുസ്ലിം ലീഗിന് രണ്ട് വഞ്ചിയിലും കാലുവെക്കാന്‍ അവകാശം വേണമെന്നാണവര്‍ പറയുന്നത്. അതായത്, ഒരേസമയം ഒരു ജനാധിപത്യ മതേതര കക്ഷിയായി അംഗീകരിക്കുകയും വേണം, ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന പേരില്‍ സമുദായ വാദം നടത്തുകയും വേണം.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On