അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇരുവരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു.