Nobel Prize

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും

മഹാപ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തില്‍ മുഖ്യ പങ്ക് വഹിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന്  ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എം പി. പ്രളയത്തില്‍ അകപ്പെട്ടവരെ.....

സാമ്പത്തിക ശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക്

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞന്‍ പ്രഫ. റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക്. ബിഹേവിയറല്‍ ഇകണോമിക്‌സിന് നല്‍കിയ സംഭാവനളാണ് അദ്ദേഹത്തെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

ബോബ് ഡിലന് സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം

യു.എസ് ഗാനരചയിതാവും ഗായകനുമായ ബോബ് ഡിലന് 2016-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം. 75-കാരനായ ഡിലന്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി യു.എസ് കലാ സാംസ്കാരിക മേഖലയിലെ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വമാണ്. മഹത്തായ അമേരിക്കന്‍ ഗാന പാരമ്പര്യത്തില്‍ കവിത്വമാര്‍ന്ന ആവിഷ്കാരങ്ങള്‍ ഡിലന്‍ നടത്തിയതായി പുരസ്കാരം നിര്‍ണ്ണയിച്ച സ്വീഡിഷ് അക്കാദമി പ്രസ്താവിച്ചു.  

തന്മാത്രാ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് രസതന്ത്ര നോബല്‍

ലോകത്തെ ഏറ്റവും ചെറിയ യന്ത്രങ്ങളില്‍ ഒന്നിന്റെ കണ്ടുപിടിത്തം 2016-ലെ രസതന്ത്ര നോബല്‍ പുരസ്കാരത്തിന് അര്‍ഹമായി. തന്മാത്രാ യന്ത്രങ്ങളുടെ രൂപകല്‍പ്പനയിലും സങ്കലനത്തിലും നടത്തിയ പഠനങ്ങള്‍ക്ക് ജീന്‍ പിയറി സുവാഷ്, ഫ്രേസര്‍ സ്റ്റോഡാര്‍ട്ട്, ബെര്‍ണാര്‍ഡ് ഫെറിംഗ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിക്കുക.  

 

ഭൗതികശാസ്ത്ര നോബല്‍ മൂന്ന്‍ ബ്രിട്ടിഷ് ശാസ്ത്രജ്ഞര്‍ക്ക്

ദ്ര്യവ്യത്തിന്റെ അസാധാരണ അവസ്ഥകളെ സംബന്ധിച്ച പഠനത്തിന് മൂന്ന്‍ ബ്രിട്ടിഷ് വംശജരായ ശാസ്ത്രജ്ഞര്‍ക്ക് 2017-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം. ഡേവിഡ് തൌലെസ്, ഡങ്കന്‍ ഹാല്‍ഡേയ്ന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്സ് എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.  

 

ജപ്പാനീസ് ശാസ്ത്രജ്ഞൻ യോഷിനോറി ഒഹ്സുമിയ്ക്ക് വൈദ്യശാസ്ത്ര നൊബേൽ

ജപ്പാനീസ് ശാസ്ത്രജ്ഞൻ യോഷിനോറി ഒഹ്സുമിയ്ക്ക് വൈദ്യശാസ്ത്രത്തിനുള്ള 2016ലെ നൊബേൽ പുരസ്കാരം. കോശ വിഘടനവും പുനരുൽപ്പാദനവും സംബന്ധിച്ച പഠനത്തിനാണ് അംഗീകാരം.

പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ വഴിത്തിരിവുകൾക്ക് സഹായകമായിരുന്നു 1990കളിൽ ഒഹ്സുമി നടത്തിയ യീസ്റ്റിൽ നടത്തിയ പരീക്ഷണങ്ങൾ. ആട്ടോഫാജി എന്ന പ്രക്രിയ മനുഷ്യകോശത്തിലും സമാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

71കാരനായ ഒഹ്സുമി നിലവിൽ ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ്.

ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മോദിയാണോയ്ക്ക് സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം

നാസി അധിനിവേശ കാലത്തെ ഫ്രാന്‍സ്  പ്രമേയമാക്കിയ ചരിത്രനോവലുകളിലൂടെ ശ്രദ്ധേയനായ ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മോദിയാണോയ്ക്ക് 2014-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം. 

നാനോ മൈക്രോസ്കോപ്പിയുടെ കണ്ടുപിടുത്തത്തത്തിന് രസതന്ത്ര നോബല്‍

മൈക്രോസ്കോപ്പുകളെ നാനോ ലോകത്തേക്ക് എത്തിച്ച കണ്ടുപിടുത്തത്തിന് യു.എസ് ശാസ്ത്രജ്ഞരായ എറിക് ബെറ്റ്സിഗ്, വില്യം ഇ. മോര്‍നാര്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ സ്റ്റെഫാന്‍ ഡബ്ലിയു. ഹെല്‍ എന്നിവര്‍ക്ക് 2014-ലെ രസതന്ത്ര നോബല്‍.

നീല എല്‍.ഇ.ഡി കണ്ടുപിടിച്ച ജപ്പാനീസ് ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാസ്ത്ര നോബല്‍

ഊര്‍ജം ലഭിക്കാന്‍ കഴിയുന്നതും പരിസ്ഥിതി സൗഹൃദവുമായ വെള്ള ബള്‍ബുകള്‍ക്ക് വഴിയൊരുക്കിയ നീല എല്‍.ഇ.ഡിയുടെ കണ്ടുപിടുത്തത്തിന് 2014-ലെ ഭൗതികശാസ്ത്ര നോബല്‍ പുരസ്കാരം.

തലച്ചോറിലെ ‘ജി.പി.എസ്’ കണ്ടുപിടുത്തത്തിന് വൈദ്യശാസ്ത്ര നോബല്‍

മനുഷ്യാസ്ഥിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സ്ഥലബോധവും സഞ്ചാരശേഷിയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി തത്വചിന്തകരും ശാസ്ത്രജ്ഞരും ഒരുപോലെ അന്വേഷിച്ചിരുന്ന വിഷയത്തിനുള്ള ഉത്തരമാണു ഈ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതെന്ന് നോബല്‍ സമിതി.

Pages