Nehru College Pampady

ജിഷ്ണു പ്രണോയി കേസ്: സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചു

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചാതാണെന്ന്......

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ സി.ബി.ഐയുടെ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍  കേന്ദ്ര സര്‍ക്കാരാണെന്ന് തീരുമാനം  അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. സുപീംകോടതിയെ  അറിയിച്ചു. ജിഷ്ണു പ്രണോയ് കേസ് അന്തര്‍സംസ്ഥാന കേസല്ല, അതിനാല്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിശദീകരണം. എന്നാല്‍ സി.ബി.ഐയുടെ ഈ നിലാപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

കോളേജില്‍ നിന്ന്‍ ലഭിച്ച ചോരക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പെന്ന് റിപ്പോര്‍ട്ട്

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോളേജില്‍ ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന പി.ആർ.ഒ സഞ്ജിത് വിശ്വനാഥന്റെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്.

 

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ: കോളേജ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം

പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി പി. കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തേ അനുവദിച്ച ഇടക്കാല ജാമ്യം അന്തിമമാക്കുകയായിരുന്നു.

 

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോളേജ് ചെയര്‍മാനും നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവിയുമായ പി.കെ കൃഷ്ണദാസ് ആണ് ഒന്നാം പ്രതി.

കലാലയ രാഷ്ട്രീയത്തെ കുറിച്ച് തന്നെ; സ്വാശ്രയ പീഡനത്തെ കുറിച്ചും

Glint Staff

ശരിയായ കാഴ്ചപ്പാടിലാണെങ്കിൽ കലാലയങ്ങളിൽ രാഷ്ട്രീയം വളരെ അത്യാവശ്യമായ കാലഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഗുണ്ടാസംഘത്തെ പേടിക്കുന്നതു പോലെ മാനേജ്മെന്റുകൾ തങ്ങളെ പേടിച്ച് പീഡനങ്ങളിൽ നിന്ന് പിന്മാറുമെന്ന കാഴ്ചപ്പാടാണ് വിദ്യാർഥി സംഘടനാ നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

വിദ്യാര്‍ഥിയുടെ മരണം: പാമ്പാടി നെഹ്‌റു കോളെജിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച്; സംഘര്‍ഷം

പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.