Neelakurinji

മൂന്നാറിനെ ഉണര്‍ത്തി കുറിഞ്ഞി വസന്തം

അമല്‍ കെ.വി

ഇതിന് മുമ്പ് 2006 ലാണ് നീലക്കുറിഞ്ഞി വസന്തം മൂന്നാറിലെത്തിയത്. പലകണക്കുകളുണ്ടെങ്കിലും അന്ന് ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരിന്നു എന്നാണ് പറയപ്പെടുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലക്കുറിഞ്ഞി വിടരുമ്പോള്‍......

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്ര അനുമതി വേണം

മൂന്നാറിലെ നീലകുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന് കേന്ദ്രര്‍ക്കാര്‍. ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുറിഞ്ഞി ഉദ്യാനം: ചെറുകിടക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി കെ.രാജു

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ ചെറുകിടകൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്ന് വനം മന്ത്രി കെ.രാജു. മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറിഞ്ഞി സങ്കേതം: പി.എച്ച്. കുര്യനോട് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ഇ ചന്ദ്രശേഖരന്‍

മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയും എന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നിലപാടിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കഴിഞ്ഞ ദിവസം മുഖ്യമന്തി വിളിച്ച യോഗത്തില്‍  കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി നേരത്തെ തീരുമാനിച്ചതില്‍ നിന്നും കുറയുമെന്ന് പി.എച്ച്. കുര്യന്‍ പറഞ്ഞിരുന്നു.

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നത് കൈയേറ്റക്കാരെ സഹായിക്കാന്‍: രമേശ് ചെന്നിത്തല

മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കൈയേറ്റക്കാരെ  സഹായിക്കുന്നതിനുള്ള നീക്കമാണെന്നും രമേശ് ചെന്നിത്തല.