NDA Ministry

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ സുപ്രീം കോടതി പുന:സ്ഥാപിച്ചു

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ബുധനാഴ്ച തള്ളി. കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായ വിധി കോണ്‍ഗ്രസ് നേതാവ് നബം തുകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി.  

കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചു; പ്രകാശ് ജാവദെക്കറിന് കാബിനറ്റ്‌ പദവി; 19 പുതിയ മന്ത്രിമാര്‍

നരേന്ദ്ര മോദി മന്ത്രിസഭ ചൊവ്വാഴ്ച വികസിപ്പിച്ചു. സഹമന്ത്രി സ്ഥാനത്ത് പരിസ്ഥിതി-വനം വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രകാശ് ജാവദെക്കറിനെ കാബിനറ്റ്‌ പദവിയിലേക്ക് ഉയര്‍ത്തി. 19 പുതിയ സഹമന്ത്രിമാരും സ്ഥാനമേറ്റു.

മനോഹര്‍ പരിക്കര്‍ പുതിയ പ്രതിരോധ മന്ത്രി; സുരേഷ് പ്രഭുവിന് റെയില്‍വേ

ഞായറാഴ്ച ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ജെ.പി നഡ്ഡയ്ക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റേയും ബീരേന്ദര്‍ സിങ്ങിന് ഗ്രാമവികസനം, പഞ്ചായത്ത്‌ രാജ്, കുടിവെള്ളം, ശുചീകരണം തുടങ്ങിയ വകുപ്പുകളുടേയും ചുമതല.

കള്ളപ്പണം: മുഴുവന്‍ പേരുകളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

കേന്ദ്രം വേറെയൊന്നും ചെയ്യേണ്ടെന്നും പേരുകള്‍ തങ്ങള്‍ക്ക് തന്നാല്‍ മാത്രം മതിയെന്നും കോടതി. കള്ളപ്പണം തിരിച്ചുപിടിക്കുന്ന വിഷയം സര്‍ക്കാറിന് വിട്ടാല്‍ തങ്ങളുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലെന്നും കോടതി.  

കള്ളപ്പണം: പേരുകള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്ന് കേന്ദ്രം

ഇരട്ട നികുതി ഒഴിവാക്കുന്നതിനായുള്ള ഉഭയകക്ഷി ഉടമ്പടികള്‍ക്ക് വിരുദ്ധമാകും ഈ നടപടിയെന്ന്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി തല അഴിച്ചുപണി; ധനകാര്യ സെക്രട്ടറിയെ മാറ്റി

rajiv mehrishiനരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി കേന്ദ്ര സര്‍ക്കാറില്‍ സെക്രട്ടറി തലത്തില്‍ വ്യാപക അഴിച്ചുപണി.

തൊഴില്‍ പരിഷ്കരണ നടപടികള്‍ക്ക് തുടക്കം; തൊഴില്‍ സംസ്കാരം മാറുമെന്ന് മോദി

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയിപ്പിക്കുന്നതിന് വ്യവസായം നടത്തുന്നത് എളുപ്പമാകേണ്ടതുണ്ടെന്നും അതിന് തൊഴില്‍ പരിഷ്കരണ നടപടികള്‍ സഹായിക്കുമെന്നും മോദി. 

മോദിയും മന്ത്രിമാരും സ്വത്തുവിവരം വെളിപ്പെടുത്തി; ധനികന്‍ ജെയ്റ്റ്ലി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒരു കൂടി രൂപ വിലമതിക്കുന്ന ജംഗമസ്വത്തുക്കളും 26.12 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കളും ഉണ്ട്.

മധുവിധുകാലത്തെ കല്ലുകടി

Glint Staff

മോദി അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിലൂടെ പ്രകടമാകുന്ന ഭരണത്തിന്റെ ശരീരഭാഷ ജനായത്തത്തിനു യോജിച്ചതല്ല. ജനായത്ത വ്യവസ്ഥയില്‍ കോർപ്പറേറ്റ് ഭരണശൈലി സ്വീകരിക്കുമ്പോള്‍ ആ ശൈലിയില്‍ ജനായത്ത മൂല്യങ്ങൾ ഉള്‍ക്കൊള്ളിക്കേണ്ടത് ജനായത്ത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

ഒന്നരക്കോടി ബാങ്ക് അക്കൌണ്ടുകളോടെ പ്രധാനമന്ത്രി ജന ധന യോജനയ്ക്ക് തുടക്കം

ദരിദ്രവിഭാഗങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ട് ലഭ്യമാക്കുന്നതിലൂടെ ധനകാര്യ മേഖലയിലെ തൊട്ടുകൂടായ്മ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Pages