നഷ്ടപ്പെട്ടതായി കരുതപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-1 ചന്ദ്രനെ ഇപ്പോഴും ചുറ്റുന്നതായി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി.
രണ്ടുവര്‍ഷത്തെ കാലപരിധിയുമായി 2008-ലാണ് ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ചന്ദ്രോപരിതലവും അതിലെ വിഭവങ്ങളെയും കുറിച്ച് പഠിക്കുകയായിരുന്നു ദൗത്യം. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് 2009 ആഗസ്ത് 29-ന് ശേഷം ചന്ദ്രയാനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.